മസ്കത്ത്: (gcc.truevisionnews.com) മയക്കുമരുന്നുമായി പൗരനുൾപ്പെടെ ഏഴുപേരെ മസ്കത്തിൽ നിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
100 കിലോയിലധികം ഹാഷിഷ്, ക്രിസ്റ്റൽ, മരിജുവാന, ഹെറോയിൻ, 17,700 സൈക്കോട്രോപിക് ഗുളികകൾ എന്നിവ ഇവരുടെ പക്കലിൽനിന്നും പിടച്ചെടുത്തു.
പിടിയിലായവരിൽ ആറുപേർ ഏഷ്യൻ വംശജരാണ്.
മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയെ പ്രതിരോധിക്കുന്ന ഡയറക്ടറേറ്റ് ജനറൽ ആണ് പ്രതികളെ പിടികൂടിയത്.
മികച്ച പ്രഫഷനൽ രീതിയിലായിരുന്നു സംഘം രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചിരുന്നതെന്ന് അധികൃതർ അറിയിച്ചു.
ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയായി വരികയണെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.
#Seven #arrested #drugs