---
title: "#Death | സലാലയിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു; ആറ് പേർക്ക് പരിക്ക്,ഒരാളുടെ നില ഗുരുതരം"
english_title: "#Assam #native #dies #building #collapses #Salala #Six #people #injured #one #critical #condition"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/255014/assam-native-dies-building-collapses-salala-six-people-injured-one-critical-condition-new"
published_at: "2024-12-09T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6756c66582104_death.jpg"
keywords: []
---

# #Death | സലാലയിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു; ആറ് പേർക്ക് പരിക്ക്,ഒരാളുടെ നില ഗുരുതരം

> **Lead Summary:** **മസ്കത്ത്: **സലാലയിൽ ​ദോഫാർ ഗവ​ർണറേറ്റിലെ സലാലയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് അസം ​സ്വദേശി മരിച്ചു.

## Article Content

**മസ്കത്ത്: **സലാലയിൽ ​ദോഫാർ ഗവ​ർണറേറ്റിലെ സലാലയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് അസം ​സ്വദേശി മരിച്ചു.

ബിപിൻ ബീഹാരിയാണ് മരിച്ചത്.

പരിക്കേറ്റ ആറ് പേരിൽ നാല് പേരെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. രണ്ട് പേരാണ് നിലവിൽ ആശുപത്രിയിലുള്ളത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. സദാ മാളിനും ദാരീസിനും ഇടയിലാണ് അപകടം നടന്ന കെട്ടിടം. രണ്ട് കെട്ടിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാതയാണ് നിർമാണത്തിനിടെ തകർന്നത്.

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം . സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകി. കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/255014/assam-native-dies-building-collapses-salala-six-people-injured-one-critical-condition-new)