റിയാദ് : (gcc.truevisionnews.com)റിയാദ് മെട്രോയിൽ ഒരാഴ്ചയ്ക്കിടെ യാത്ര ചെയ്തത് 20 ലക്ഷം പേർ. 4 റിയാലാണ് ടിക്കറ്റ് നിരക്ക്. 6 ഘട്ടങ്ങളിലായുള്ള റിയാദ് മെട്രോ പൂർണമായി സേവനമാരംഭിച്ചാൽ റിയാദിലെ ഗതാഗത കുരുക്കും കാർബൺ മലിനീകരണവും ഗണ്യമായി കുറയും.
ബത്ത, ഒലയ്യ എന്നിവയെ ബന്ധിപ്പിക്കുന്ന ബ്ലൂ ലൈൻ, കിങ് ഖാലിദ് വിമാനത്താവളത്തിലേക്കുള്ള യെല്ലോ ലൈൻ, അബ്ദുൽറഹ്മാൻ ബിൻ ഔഫ്, ഷെയ്ഖ് ഹസൻ ബിൻ ഹുസൈൻ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പർപ്പിൾ ലൈൻ എന്നീ 3 ലൈനുകളിലാണ് സേവനം ആരംഭിച്ചത്.
15ന് ആരംഭിക്കുന്ന രണ്ടാംഘട്ടത്തിൽ റെഡ്, ഗ്രീൻ ലൈനുകളിലും ജനുവരി 5ന് ആരംഭിക്കുന്ന മൂന്നാംഘട്ടത്തിൽ ഓറഞ്ച് ലൈനിലും സർവീസ് തുടങ്ങും.
#20 #lakh #people #traveled #Riyadh #Metro #week