---
title: "#DEATH | മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഖത്തറിൽ അന്തരിച്ചു"
english_title: "#Former #AirForce #officer #dies #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/257230/former-airforce-officer-dies-qatar"
published_at: "2024-12-18T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6762ad57e1a4d_SDDSS.jpg"
keywords: []
---

# #DEATH | മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഖത്തറിൽ അന്തരിച്ചു

> **Lead Summary:** **ദോഹ: [ ** മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായ ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി ഖത്തറിൽ അന്തരിച്ചു.

## Article Content

**ദോഹ: [ ** മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായ ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി ഖത്തറിൽ അന്തരിച്ചു.

ചന്ദ്രകാന്തം വീട്ടിൽ ജയചന്ദ്രൻ നായർ (56) ആണ് ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചത്.

ദീർഘകാലം ഇന്ത്യൻ എയർഫോഴ്സിൽ ​സേവനമനുഷ്ഠിച്ച ശേഷം രണ്ടു വർഷം മുമ്പ് ഖത്തറിലെത്തിയ ഇദ്ദേഹം റാസ്‍ലഫാനിലെ സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി കോ ഓർഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു.

ഡിസംബർ 21ന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടെയാണ് അന്ത്യം.

പരേതനായ പ്രസന്നൻ പിള്ളയുടെയും വിജയമ്മയുടെയും മകനാണ്. ഭാര്യ: കവിത ജയൻ. മക്കൾ: കാവ്യാ ജയൻ, അഭയ് കൃഷ്ണൻ.

സഹോദരങ്ങൾ: ജയദേവൻ, ജയപ്രകാശ് (ഇരുവരും ഖത്തറിൽ), ശ്രീകല. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബുധനാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ട്പോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/257230/former-airforce-officer-dies-qatar)