ഷാര്‍ജ: (gcc.truevisionnews.com) ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു.
എമിറേറ്റിലെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് 2025 ജനുവരി ഒന്നിന് അവധി ആയിരിക്കും.
മാനവവിഭവശേഷി വകുപ്പാണ് പൊതു അവധി പ്രഖ്യാപിച്ചത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ജനുവരി ഒന്നിന് അവധിയായിരിക്കും.
അവധിക്ക് ശേഷം ജനുവരി രണ്ട് വ്യാഴാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
#Government #employees #Sharjah #announced #New #Year #holiday.