ദുബൈ: (gcc.truevisionnews.com) ശൈത്യകാലം തുടങ്ങിയതോടെ അടുത്ത ദിവസങ്ങളിൽ ദുബൈ ഉൾപ്പെടെ കിഴക്ക്, വടക്ക് മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷ കേന്ദ്രം (എൻ.സി.എം) അറിയിച്ചു.
ക്രിസ്മസ് ദിനത്തിൽ തുടങ്ങുന്ന മഴ ശനിയാഴ്ച വരെ നീണ്ടുനിൽക്കാനാണ് സാധ്യത.
അതേസമയം, തിങ്കളാഴ്ച അബൂദബി ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ ശക്തമായ മഴ രേഖപ്പെടുത്തി.
തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ തെക്കുകിഴക്ക് ഭാഗത്തുനിന്നുള്ള ഉപരിതല ന്യൂനമർദം രൂപപ്പെടുന്നതിനെ തുടർന്നാണ് ശക്തമായ മഴക്ക് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ വിദഗ്ധൻ ഡോ. അഹ്മദ് ഹദീബ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
അറേബ്യൻ കടലിൽ രൂപംകൊണ്ട ന്യൂനമർദം ശനിയാഴ്ച ഉച്ച വരെ നീണ്ടുനിൽക്കും. ഇത് വ്യത്യസ്ത അളവിലുള്ള മഴക്ക് കാരണമാകും.
ഡിസംബർ 25 ക്രിസ്മസ് ദിനത്തിലും തൊട്ടടുത്ത ദിവസവും ശക്തമായ മഴ ലഭിക്കും.
ഫുജൈറ, റാസൽ ഖൈമയിലെ വടക്കൻ മേഖലകൾ, അബൂദബി, ദുബൈ എന്നിവിടങ്ങളിലാണ് വരുംദിവസങ്ങളിൽ മഴക്ക് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
#Chance #rain #Dubai #Rain #starting #Christmas #Day #continuing #Saturday #NCM