ദുബൈ: കോഴിക്കോട് തിക്കോടി സ്വദേശി പോവുതുക്കണ്ടി രാജീവൻ (48) ദുബൈയിൽ മരിച്ചു.
ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
അൽ നഹ്ദയിലെ കഫ്റ്റീരിയ ജീവനക്കാരനാണ്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു. സംസാകാരം ശനിയാഴ്ച വീട്ടുവളപ്പിൽ.
പിതാവ്: പരേതനായ പോവത് കണ്ടി നാരായണൻ. മാതാവ്: കല്യാണി. ഭാര്യ: ഷജിന. മക്കൾ: പവിത്ര, വൈഗ. സഹോദരങ്ങൾ: പരേതനായ പവിത്രൻ, രമേശൻ, അനിത.
#native #Kozhikode #died #Dubai