റിയാദ് : (gcc.truevisionnews.com) റിയാദിൽ വ്യാജ ഉൽപന്നങ്ങളുടെ വെയർഹൗസ് അടച്ചു പൂട്ടി.
കൊമേഴ്‌സ് മന്ത്രാലയത്തിലെ പരിശോധനാ സംഘങ്ങൾ റിയാദിലെ തെക്കൻ അൽ ഫൈസലിയയിൽ ഒരു ഏഷ്യൻ താമസക്കാരൻ നടത്തിയിരുന്ന വെയർഹൗസിലാണ് പരിശോധന നടത്തിയത്.
33,000 വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്തതിനെ തുടർന്ന് ഇൻസ്പെക്ടർമാർ സ്ഥാപനം അടച്ചുപൂട്ടി.
ഏഷ്യക്കാരനെയും മറ്റ് നിയമലംഘകരെയും അറസ്റ്റ് ചെയ്യുകയും അവർക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കാൻ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി, സൗദി അതോറിറ്റി ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി, സെക്യൂരിറ്റി ഏജൻസികൾ എന്നിവയുടെ സഹകരണത്തോടെയും ഏകോപനത്തോടെയുമാണ് നിയമനടപടികൾ സ്വീകരിച്ചത്.
പിടിച്ചെടുത്തവയിൽ 33,459 വ്യാജ പുതപ്പുകളും 28,000 ബാഗുകളും കള്ളനോട്ടിന് ഉപയോഗിക്കുന്ന വസ്തുക്കളും ഉൾപ്പെടുന്നു.
#warehouse #fake #products #closed #Riyadh.