മയക്കുമരുന്നും സ്വര്‍ണവും കടത്താന്‍ ശ്രമം; മൂന്ന് പ്രവാസികള്‍ പിടിയില്‍

മയക്കുമരുന്നും സ്വര്‍ണവും കടത്താന്‍ ശ്രമം; മൂന്ന് പ്രവാസികള്‍ പിടിയില്‍
Sep 26, 2021 07:53 AM | By Truevision Admin

മനാമ : ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്‍തു. 60,000 ദിനാര്‍ വിലവരുന്ന ഹെറോയിനാണ് ഇവര്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്.

മയക്കുമരുന്നും പണവും സ്വര്‍ണവും ഇവരില്‍ നിന്ന് കൈയോടെ പിടികൂടിയതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. 21നും 50നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായത്. പ്രതികളെക്കുറിച്ച് മറ്റൊരു വിവരവും അധികൃതര്‍ പുറത്തിവിട്ടിട്ടില്ല.

മയക്കുമരുന്ന് കടത്താനുള്ള ശ്രമം സംബന്ധിച്ച് ജനറല്‍ ഡയറരക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സിലെ ആന്റി നര്‍ക്കോട്ടിക് പൊലീസ് വിഭാഗത്തിന് വിവരം ലഭിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലൂടെയാണ് തെളിവുകള്‍ ശേഖരിച്ചത്. സാധനങ്ങള്‍ പിടിച്ചെടുത്ത ശേഷം ഇവര്‍ക്കെതിരായ നിയമനടപടികള്‍ സ്വീകരിച്ചു. തുടര്‍ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

Attempt to smuggle drugs and gold; Three expatriates arrested

Next TV

Related Stories
ശ്രദ്ധിച്ചില്ലെങ്കിൽ ജീവൻ പൊലിയും: റോഡ് അപകട ദൃശ്യങ്ങൾ പുറത്തുവിട്ട് അബുദാബി പൊലീസ്

Jul 12, 2025 07:26 PM

ശ്രദ്ധിച്ചില്ലെങ്കിൽ ജീവൻ പൊലിയും: റോഡ് അപകട ദൃശ്യങ്ങൾ പുറത്തുവിട്ട് അബുദാബി പൊലീസ്

റോഡ് അപകട ദൃശ്യങ്ങൾ പുറത്തുവിട്ട് അബുദാബി പൊലീസ്, മുന്നറിയിപ്പ്...

Read More >>
 കുതിപ്പിനായി; സലാല - അബുദാബി സര്‍വീസ് ആരംഭിച്ച് വിസ് എയര്‍

Jul 12, 2025 11:32 AM

കുതിപ്പിനായി; സലാല - അബുദാബി സര്‍വീസ് ആരംഭിച്ച് വിസ് എയര്‍

സലാല - അബുദാബി സര്‍വീസ് ആരംഭിച്ച് വിസ്...

Read More >>
 പ്രവാസികൾ പ്രതിസന്ധിയിൽ; മസ്കറ്റ്-കോഴിക്കോട് വിമാന സർവീസുകൾ നിർത്തിവെച്ച് സലാം എയർ

Jul 7, 2025 10:20 AM

പ്രവാസികൾ പ്രതിസന്ധിയിൽ; മസ്കറ്റ്-കോഴിക്കോട് വിമാന സർവീസുകൾ നിർത്തിവെച്ച് സലാം എയർ

മസ്കറ്റ്-കോഴിക്കോട് വിമാന സർവീസുകൾ നിർത്തിവെച്ച് സലാം...

Read More >>
പ്രവാസികൾക്ക് സന്തോഷവാർത്ത; കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി എയർ അറേബ്യ

Jul 1, 2025 11:52 AM

പ്രവാസികൾക്ക് സന്തോഷവാർത്ത; കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി എയർ അറേബ്യ

കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി എയർ...

Read More >>
Top Stories

News Roundup

//Truevisionall