#arrest | കുവൈത്ത് മെഹ്ബൂല മണി എക്സ്ചേഞ്ച് കവർച്ച: രണ്ട് വിദേശികൾ അറസ്റ്റിൽ

#arrest |  കുവൈത്ത് മെഹ്ബൂല മണി എക്സ്ചേഞ്ച് കവർച്ച: രണ്ട് വിദേശികൾ അറസ്റ്റിൽ
Jan 22, 2025 05:08 PM | By Susmitha Surendran

കുവൈത്ത്‌ സിറ്റി : (gcc.truevisionnews.com) മെഹ്ബൂലയിൽ മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ നടന്ന കവർച്ചാ കേസിൽ രണ്ട് നൈജീരിയൻ പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

4,600 ദിനാർ മൂല്യമുള്ള വിദേശ കറൻസികൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

തോക്ക് ചൂണ്ടി മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ നിന്ന് പ്രതികൾ കവർച്ച നടത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രതികൾ എക്സ്ചേഞ്ച് പ്രവർത്തനങ്ങൾ സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് നിരീക്ഷിച്ച് തിരക്ക് കുറയുന്ന സമയം നോക്കിയാണ് കവർച്ച നടത്തിയത്. ഇവർ ഉപയോഗിച്ച വാഹനത്തിന് മോഷ്ടിച്ച നമ്പർ പ്ലേറ്റ് ആണ് വച്ചിരുന്നത്.

ഒരു പ്രതിയെ മെഹ്ബൂലയിൽ നിന്നും മറ്റൊരു പ്രതിയെ അൽ ഖൈറാൻ പ്രദേശത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് മോഷ്ടിച്ച പണവും കണ്ടെടുത്തിട്ടുണ്ട്.

ലഹരി പദാർത്ഥങ്ങളും പ്രതിയുടെ ബാഗിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പ്രതികളെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

#Kuwait #Mehboola #Money #Exchange #Robbery #Two #Foreigners #Arrested

Next TV

Related Stories
ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

Jul 15, 2025 10:58 PM

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ്...

Read More >>
പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

Jul 15, 2025 09:56 PM

പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി സലാലയിൽ...

Read More >>
വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ ആവശ്യത്തിൽ

Jul 15, 2025 07:03 PM

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ ആവശ്യത്തിൽ

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ...

Read More >>
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

Jul 14, 2025 05:31 PM

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

ജിദ്ദ-ജിസാൻ ഹൈവേയിലെ അൽലൈത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ബാദുഷ ഫാരിസിെൻറ മൃതദേഹം നാട്ടിലെത്തിച്ച്...

Read More >>
ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

Jul 14, 2025 11:28 AM

ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

ഷാർജയിലെ അൽ മജാസ് 2 ഏരിയയിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള ഇന്ത്യക്കാരി...

Read More >>
Top Stories

News Roundup

//Truevisionall