---
title: "പള്ളിയിൽ പ്രാർഥനക്കിടെ മലയാളി കുഴഞ്ഞുവീണ്​ മരിച്ചു"
english_title: "#Malayali #collapsed #died #praying #church"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/268468/malayali-collapsed-died-praying-church"
published_at: "2025-02-06T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a4cc4f0090c_dfdsfsdf.jpg"
keywords: []
---

# പള്ളിയിൽ പ്രാർഥനക്കിടെ മലയാളി കുഴഞ്ഞുവീണ്​ മരിച്ചു

> **Lead Summary:** **റിയാദ്: [ **സൗദി മധ്യപ്രവിശ്യയിൽ പള്ളിയിൽ പ്രാർഥനക്കിടെ മലയാളി കുഴഞ്ഞുവീണ്​ മരിച്ചു. റിയാദിൽനിന്ന്​ 200 കിലോമീറ്ററകലെ മജ്മഅയിൽ കൊല്ലം ചിതറ മാൻകോട് തട്ടുപാലം സ്വദേശി ആഫിയ മൻസിലിൽ നാസറുദീൻ ആണ്​ മരിച്ചത്​.

## Article Content

**റിയാദ്: [ **സൗദി മധ്യപ്രവിശ്യയിൽ പള്ളിയിൽ പ്രാർഥനക്കിടെ മലയാളി കുഴഞ്ഞുവീണ്​ മരിച്ചു. റിയാദിൽനിന്ന്​ 200 കിലോമീറ്ററകലെ മജ്മഅയിൽ കൊല്ലം ചിതറ മാൻകോട് തട്ടുപാലം സ്വദേശി ആഫിയ മൻസിലിൽ നാസറുദീൻ ആണ്​ മരിച്ചത്​.

കഫ്ത്തീരിയ ജീവനക്കാനായ ഇദ്ദേഹം ദീർഘകാലമായി പ്രവാസിയാണ്​. പരേതരായ ശൈഖ്​ മൊയ്തീൻ, സുഹറ ബീവി എന്നിവരാണ്​ മാതാപിതാക്കൾ. ഭാര്യ: സുനില, മക്കൾ: മുഹമ്മദ്‌, ആഫിയ.

മൃതദേഹം മജ്​മഅയിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ മജ്മഅ കെ.എം.സി.സി നേതാക്കളായ ജംഷാദ് മുസ്​ല്യാരങ്ങാടി, നൗഷാദ് പാങ്ങോട്, മുസ്തഫ അങ്ങാടിപ്പുറം, നിസാർ പാങ്ങോട്, റജീഷ് അബ്​ദുല്ലത്തീഫ് എന്നിവരും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങും രംഗത്തുണ്ട്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/268468/malayali-collapsed-died-praying-church)