അജ്മാൻ: (gcc.truevisionnews.com) അജ്മാൻ കണ്ണൂർ ജില്ല കെ.എം.സി.സി അഡ്വൈസറി ബോർഡ് അംഗവും അജ്‌മാൻ നാസർ സുവൈദി മദ്റസ മാനേജിങ് കമ്മിറ്റി അംഗവുമായ തലശേരി നെട്ടൂർ കുന്നോത് സ്വദേശി ചോനോകടവത്ത് അഷ്‌റഫ് എന്ന അത്ലാൽ അഷ്‌റഫ് (55) അജ്മാനിൽ അന്തരിച്ചു.
പിതാവ്: പരേതനായ വി.യു. മമ്മുട്ടി. മാതാവ്: സി.കെ ഫാത്തിമ. പിണറായി സ്വദേശി ബുഷ്റയാണ് ഭാര്യ. പിണറായി മാപ്പിള സ്കൂൾ അധ്യാപകൻ മുഹമ്മദ് റാഫിദ് മകനാണ്.
സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മുഹമ്മദ് അലി, സുബൈദ, സൗദ, റസിയ, ഫൗസിയ, തൻസീറ. ഖബറടക്കം നടപടി ക്രമങ്ങൾക്ക് ശേഷം അജ്‌മാൻ ഖബർസ്ഥാനിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
#native #Thalassery #passedaway #Ajman