കുട്ടിയെ മടിയിലിരുത്തി ഡ്രൈവിങ്; വാഹനം പിടിച്ചെടുത്ത് ദുബായ് പൊലീസ്

കുട്ടിയെ മടിയിലിരുത്തി ഡ്രൈവിങ്; വാഹനം പിടിച്ചെടുത്ത് ദുബായ് പൊലീസ്
Mar 15, 2025 08:13 AM | By Susmitha Surendran

ദുബായ് : (gcc.truevisionnews.com) കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചു. കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്. സ്മാർട് ഡിറ്റക് ഷൻ സിസ്റ്റത്തിലൂടെയാണ് ദുബായ് പൊലീസ് നിയമലംഘനം കണ്ടെത്തിയത്. കുട്ടിയുടെയും വാഹനമോടിച്ചയാളുടെയും ജീവന് ഭീഷണി ഉയർത്തുന്ന പ്രവൃത്തി ഗുരുതര നിയമലംഘനമാണെന്ന് പൊലീസ് പറഞ്ഞു.

യുഎഇ ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച് 10 വയസ്സിന് താഴെയുള്ളവരും 145 സെന്റിമീറ്ററിൽ താഴെ ഉയരമുള്ളവരുമായ കുട്ടികൾ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.

ഈ നിയന്ത്രണം ലംഘിക്കുന്നത് കുട്ടിയുടെ സുരക്ഷയെ അപകടത്തിലാക്കുക മാത്രമല്ല, നിയമപരമായ പ്രത്യാഘാതങ്ങൾക്കും കാരണമാകും. ഇത്തരം അശ്രദ്ധമായ പെരുമാറ്റം അപകടമുണ്ടായാൽ ഗുരുതരമായ പരുക്കുകൾക്കുള്ള സാധ്യത ഗണ്യമായി വർധിപ്പിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

വാഹനമോടിക്കുന്നവരുടെയും മറ്റുള്ളവരുടെയും ജീവനും അവരുടെ സുരക്ഷയ്ക്കും ഭീഷണിയുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നവർക്ക് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും 60 ദിവസത്തേയ്ക്ക് വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ.





#man #drove #car #with #child #his #lap #Dubai #police #seized #car.

Next TV

Related Stories
ട്രാഫിക് പരിശോധന; കുവൈത്തിലെ ഖൈത്താനിൽ 13 പേർ അറസ്റ്റിൽ

Apr 28, 2025 02:55 PM

ട്രാഫിക് പരിശോധന; കുവൈത്തിലെ ഖൈത്താനിൽ 13 പേർ അറസ്റ്റിൽ

ഖൈത്താൻ ഏരിയയിൽ സുരക്ഷാ, ട്രാഫിക്, ബോധവൽക്കരണ കാമ്പയിൻ...

Read More >>
പറക്കാനൊരുങ്ങി; ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15 മു​ത​ൽ

Apr 28, 2025 10:50 AM

പറക്കാനൊരുങ്ങി; ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15 മു​ത​ൽ

ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15...

Read More >>
മുൻ വൈദ്യുതി ബില്ലുകൾ വാടകക്കാരന് ബാധകമല്ലെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി

Apr 28, 2025 10:19 AM

മുൻ വൈദ്യുതി ബില്ലുകൾ വാടകക്കാരന് ബാധകമല്ലെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി

വാടക കരാറിന് മുൻപ് മീറ്ററിൽ അടയ്ക്കേണ്ട മുൻ വൈദ്യുതി ബില്ലുകളൊന്നും വാടകക്കാർ അടയ്ക്കേണ്ടതില്ലെന്നാണ് സൗദി ഇലക്ട്രിസിറ്റി കമ്പനി...

Read More >>
നി​രോ​ധി​ത മ​റൈ​ൻ ഫ്ലാ​ഷ് ലൈ​റ്റ് ഉപയോഗിച്ചു; കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

Apr 28, 2025 10:03 AM

നി​രോ​ധി​ത മ​റൈ​ൻ ഫ്ലാ​ഷ് ലൈ​റ്റ് ഉപയോഗിച്ചു; കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

നി​രോ​ധി​ത മ​റൈ​ൻ ഫ്ലാ​ഷ് ലൈ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് ഖ​ത്ത​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന...

Read More >>
Top Stories










News Roundup