ഖത്തറിൽ ഈ വർഷത്തെ സകാത്ത് അൽ ഫിത്തർ 15 റിയാൽ

ഖത്തറിൽ ഈ വർഷത്തെ സകാത്ത് അൽ ഫിത്തർ 15 റിയാൽ
Mar 20, 2025 04:50 PM | By Jain Rosviya

ദോഹ: ഈ വർഷത്തെ സകാത്ത് അൽ ഫിത്തർ 15 റിയാലായിരിക്കുമെന്ന് എൻഡോവ്‌മെന്റ് (ഔഖാഫ്) ഇസ്​ലാമികകാര്യ മന്ത്രാലയത്തിലെ സകാത്ത് അഫയേഴ്‌സ് വകുപ്പ് പ്രഖ്യാപിച്ചു.

രാജ്യത്തെ പ്രധാന ഭക്ഷണത്തിന്റെ രണ്ടര കിലോഗ്രാം ആണ് സകാത്ത് അൽ ഫിത്തർ ആയി നൽകേണ്ടത്. അതിന്റെ മൂല്യ കണക്കാക്കിയാണ് 15 റിയാലായി നിശ്ചയിച്ചത്. ഭക്ഷ്യ വസ്തുവായോ പണമായോ അത് നൽകാൻ അനുവാദമുണ്ട്.

പ്രായമോ ലിംഗഭേദമോ പരിഗണിക്കാതെ ഓരോ വ്യക്തികളും ഈദ് അൽ ഫിതറിൽ നൽകേണ്ട നിർബന്ധിത ബാധ്യതയാണ് സകാത്ത് അൽ ഫിത്തർ. വ്യക്തികൾ സ്വയവും അവരുടെ ആശ്രിതർക്കും സകാത്ത് അൽ ഫിത്തർ നൽകുന്നത് ഉറപ്പാക്കണമെന്ന് സകാത്ത് അഫയേഴ്‌സ് വകുപ്പ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പെരുന്നാൾ നമസ്കാരത്തിന് മുമ്പ് സകാത്ത് അൽ ഫിത്തർ നൽകണമെന്ന് സകാത്ത് അഫയേഴ്‌സ് വകുപ്പ് അറിയിച്ചു.




#Zakat #alFitr #Qatar #riyals #Awqaf #announced

Next TV

Related Stories
പറക്കാനൊരുങ്ങി; ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15 മു​ത​ൽ

Apr 28, 2025 10:50 AM

പറക്കാനൊരുങ്ങി; ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15 മു​ത​ൽ

ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15...

Read More >>
മുൻ വൈദ്യുതി ബില്ലുകൾ വാടകക്കാരന് ബാധകമല്ലെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി

Apr 28, 2025 10:19 AM

മുൻ വൈദ്യുതി ബില്ലുകൾ വാടകക്കാരന് ബാധകമല്ലെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി

വാടക കരാറിന് മുൻപ് മീറ്ററിൽ അടയ്ക്കേണ്ട മുൻ വൈദ്യുതി ബില്ലുകളൊന്നും വാടകക്കാർ അടയ്ക്കേണ്ടതില്ലെന്നാണ് സൗദി ഇലക്ട്രിസിറ്റി കമ്പനി...

Read More >>
നി​രോ​ധി​ത മ​റൈ​ൻ ഫ്ലാ​ഷ് ലൈ​റ്റ് ഉപയോഗിച്ചു; കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

Apr 28, 2025 10:03 AM

നി​രോ​ധി​ത മ​റൈ​ൻ ഫ്ലാ​ഷ് ലൈ​റ്റ് ഉപയോഗിച്ചു; കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

നി​രോ​ധി​ത മ​റൈ​ൻ ഫ്ലാ​ഷ് ലൈ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് ഖ​ത്ത​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന...

Read More >>
Top Stories