18 വയസ്സിന് താഴെയുള്ളവര്‍ക്കും ബഹറൈന്‍ കോസ്‌വേ വഴി യാത്രക്ക് അനുമതി

18 വയസ്സിന് താഴെയുള്ളവര്‍ക്കും ബഹറൈന്‍ കോസ്‌വേ വഴി യാത്രക്ക് അനുമതി
Sep 17, 2021 10:34 AM | By Truevision Admin

സൗദി അറേബ്യ : സൗദി ബഹറൈന്‍ കോസ്‌വേ വഴി വാക്‌സിന്‍ സ്വീകരിച്ച പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് കൂടി യാത്രാനുമതി ലഭ്യമാക്കാന്‍ സാധ്യത. സൗദി പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയതത്.

സൗദിയിലും ബഹറൈനിലും കോവിഡ് കേസുകളില്‍ കാര്യമായ കുറവ് വന്ന സഹചര്യത്തിലാണ് നീക്കം.ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള കോവിഡ് നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം നീക്കാന്‍ ഒരുങ്ങുന്നത്. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് കൂടി സൗദി ബഹറൈന്‍ കോസ്‌വേ വഴി യാത്രാനുമതി നല്‍കുന്നതിനാണ് സമിതിയുടെ ശുപാര്‍ശ.

രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് അനുമതി ലഭ്യമാക്കുക എന്ന് പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളിലെയും കോവിഡ് കേസുകളില്‍ കാര്യമായ കുറവ് വന്നതും വാക്‌സിന്‍ സ്വീകരിച്ചവരുടെ അനുപാതം വര്‍ധിച്ചതുമാണ് നിയന്ത്രണം നീക്കുന്നതിന് സാഹചര്യമൊരുക്കിയത്.

അനുമതി ലഭ്യമാക്കുന്നതിന് ജവാസാത്ത് വിഭാഗവും അപേക്ഷ നല്‍കി കഴിഞ്ഞു. കഴിഞ്ഞ മെയ് മാസത്തില്‍ ആഭ്യന്തര മന്ത്രാലയമാണ് 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമായി കോസ്‌വേ വഴി പുറത്തേക്ക് പോകുന്നതിന് അനുമതി പരിമിതപ്പെടുത്തിയത്.

Persons under the age of 18 are allowed to travel on the Bahrain Causeway

Next TV

Related Stories
സൗദിയില്‍ വാഹനാപകടം; പ്രവാസികളായ അമ്മയും മകളും മരിച്ചു

Oct 13, 2021 07:49 PM

സൗദിയില്‍ വാഹനാപകടം; പ്രവാസികളായ അമ്മയും മകളും മരിച്ചു

സൗദിയില്‍ വാഹനാപകടം; പ്രവാസികളായ അമ്മയും മകളും മരിച്ചു...

Read More >>
സൗദിയില്‍ വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

Oct 12, 2021 09:22 PM

സൗദിയില്‍ വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

സൗദിയില്‍ വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന പ്രവാസി...

Read More >>
സൗദിയിലെ  ഇന്ത്യന്‍ സ്കൂളിലേക്ക് വിവിധ തസ്തികകളില്‍ ഇന്ത്യയില്‍ നിന്ന് നിയമനം

Oct 12, 2021 07:25 AM

സൗദിയിലെ ഇന്ത്യന്‍ സ്കൂളിലേക്ക് വിവിധ തസ്തികകളില്‍ ഇന്ത്യയില്‍ നിന്ന് നിയമനം

ടീച്ചിങ്, സപ്പോര്‍ട്ടിങ് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്ന ദമ്പതികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഒഴിവുകളുടെ എണ്ണവും യോഗ്യതളും ഉള്‍പ്പെടെയുള്ള വിശദ...

Read More >>
സൗദി അറേബ്യയിൽ ഇന്ധന വില പുതുക്കി നിശ്ചയിച്ചു

Oct 11, 2021 07:55 PM

സൗദി അറേബ്യയിൽ ഇന്ധന വില പുതുക്കി നിശ്ചയിച്ചു

എന്നാൽ എണ്ണ വിലയിൽ വരുത്തുന്ന ഈ മാറ്റം ഉപഭോക്താക്കളെ ബാധിക്കില്ല. ജൂലൈയിൽ നിശ്ചയിച്ച അതേ വിലയാണ് ഇനിയൊരു തീരുമാനമുണ്ടാകും വരെ ഉപഭോക്താക്കൾ...

Read More >>
 നിയമവിരുദ്ധമായി മാനുകളെ കടത്തിയ വിദേശി സൗദിയില്‍ അറസ്റ്റില്‍

Oct 8, 2021 08:03 PM

നിയമവിരുദ്ധമായി മാനുകളെ കടത്തിയ വിദേശി സൗദിയില്‍ അറസ്റ്റില്‍

നിയമവിരുദ്ധമായി മാനുകളെ സ്വന്തമാക്കി വളര്‍ത്തുകയും കള്ളക്കടത്ത് നടത്തുകയും ചെയ്ത യെമന്‍ സ്വദേശി സൗദി അറേബ്യയില്‍ ...

Read More >>
മലയാളികളുൾപ്പടെയുള്ള യാത്രക്കാരുമായി ദുബൈയിൽ നിന്ന് സൗദിയിലേക്ക് വന്ന ബസിന് തീപിടിച്ചു

Oct 8, 2021 07:40 AM

മലയാളികളുൾപ്പടെയുള്ള യാത്രക്കാരുമായി ദുബൈയിൽ നിന്ന് സൗദിയിലേക്ക് വന്ന ബസിന് തീപിടിച്ചു

മലയാളികളുൾപ്പടെയുള്ള യാത്രക്കാരുമായി ദുബൈയിൽ നിന്ന് സൗദിയിലേക്ക് വന്ന ബസിന്...

Read More >>
Top Stories