ഒമാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.1 തീവ്രത, 4 കിലോമീറ്റർ ആഴത്തിൽ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം

ഒമാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.1 തീവ്രത,  4 കിലോമീറ്റർ ആഴത്തിൽ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം
Apr 28, 2025 08:00 AM | By Anjali M T

മസ്കറ്റ്:(gcc.truevisionnews.com) തെക്കൻ ഒമാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദോഫാർ ​ഗവർണറേറ്റിലെ ഷാലിം വിലായത്തിൽ ഹല്ലാനിയത്ത് ദ്വീപുകൾക്ക് സമീപമായാണ് നേരിയ ഭൂകമ്പം ഉണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവ്വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.32ഓടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. സലാലയിൽ നിന്ന് ഏകദേശം 155 കിലോമീറ്റർ വടക്കുകിഴക്കായി 4 കിലോമീറ്റർ ആഴത്തിൽ ആയിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂചലനം ഉണ്ടായ പ്രദേശം അധികൃതർ നിരീക്ഷിച്ചുവരികയാണ്.

അതേസമയം,ഒമാനിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം യുഎഇയിൽ അനുഭവപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. യുഎഇ സജീവമായ ഭൂകമ്പ സാധ്യതയുള്ള പ്രദേശമല്ലെന്നും ഇവിടുത്തെ ജനങ്ങൾ സുരക്ഷിതരാണെന്നും ആരു പരിഭ്രാന്തപ്പെടേണ്ടതില്ലെന്നും സീസ്മോളജി വിഭാ​ഗം ഡയറക്ടർ ഖലീഫ അൽ ഇബ്രി പറഞ്ഞു.

earthquake oman magnitude 5 1 richter scale

Next TV

Related Stories
ട്രാഫിക് പരിശോധന; കുവൈത്തിലെ ഖൈത്താനിൽ 13 പേർ അറസ്റ്റിൽ

Apr 28, 2025 02:55 PM

ട്രാഫിക് പരിശോധന; കുവൈത്തിലെ ഖൈത്താനിൽ 13 പേർ അറസ്റ്റിൽ

ഖൈത്താൻ ഏരിയയിൽ സുരക്ഷാ, ട്രാഫിക്, ബോധവൽക്കരണ കാമ്പയിൻ...

Read More >>
പറക്കാനൊരുങ്ങി; ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15 മു​ത​ൽ

Apr 28, 2025 10:50 AM

പറക്കാനൊരുങ്ങി; ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15 മു​ത​ൽ

ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15...

Read More >>
മുൻ വൈദ്യുതി ബില്ലുകൾ വാടകക്കാരന് ബാധകമല്ലെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി

Apr 28, 2025 10:19 AM

മുൻ വൈദ്യുതി ബില്ലുകൾ വാടകക്കാരന് ബാധകമല്ലെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി

വാടക കരാറിന് മുൻപ് മീറ്ററിൽ അടയ്ക്കേണ്ട മുൻ വൈദ്യുതി ബില്ലുകളൊന്നും വാടകക്കാർ അടയ്ക്കേണ്ടതില്ലെന്നാണ് സൗദി ഇലക്ട്രിസിറ്റി കമ്പനി...

Read More >>
നി​രോ​ധി​ത മ​റൈ​ൻ ഫ്ലാ​ഷ് ലൈ​റ്റ് ഉപയോഗിച്ചു; കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

Apr 28, 2025 10:03 AM

നി​രോ​ധി​ത മ​റൈ​ൻ ഫ്ലാ​ഷ് ലൈ​റ്റ് ഉപയോഗിച്ചു; കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

നി​രോ​ധി​ത മ​റൈ​ൻ ഫ്ലാ​ഷ് ലൈ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് ഖ​ത്ത​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന...

Read More >>
Top Stories

News Roundup