May 2, 2025 07:45 PM

അബുദാബി: (gcc.truevisionnews.com) നാടിന്റെ തനിമയും പൈതൃകവും വിളിച്ചോതി ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി (സമർപ്പണം) പതിമൂന്നാമത് ഓണാട്ടുകര ഫെസ്റ്റിവൽ 2025 അബുദാബിയിൽ സംഘടിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ ഓണാട്ടുകര ദേശവാസികളുടെ തനതായ ഉത്സവത്തെയാണ് ഇത് പ്രവാസലോകത്ത് പുനരാവിഷ്ക്കരിച്ചത്.

മുഖ്യകാർമികനായ കല്ലമ്പള്ളി നാരായണൻ നമ്പൂതിരി, രക്ഷാധികാരി അഭിലാഷ് ജി പിള്ള, പ്രസിഡന്റ് സൈജു പിള്ള, ജനറൽ സെക്രട്ടറി ലിജു എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. കല്ലിമേൽ ഗംഗാധന്റെ നേതൃത്വത്തിൽ നടന്ന ലളിത സഹസ്രനാമജപ യജ്ഞത്തോടുകൂടിയ സർവൈശ്വര്യപൂജയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ടപ്പാട്ടും ചുവടും അരങ്ങേറി.

ക്യാപ്സ് ദുബായ്, സമർപ്പണം അബുദാബി, ക്യാപ്സ് ഫുജൈറയിലെയും ചെട്ടികുളങ്ങര പേള ശ്രീഭദ്ര കുത്തിയോട്ട സമിതിയിലെയും കലാകാരന്മാരും ജയകുമാറും ചേർന്നാണ് ഈ പരിപാടികൾ അവതരിപ്പിച്ചത്. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ് മുഖ്യാതിഥിയായി പങ്കെടുത്തു.

ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ പ്രസിഡന്റ് ഹരികൃഷ്ണൻ, ക്യാപ്സ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജിനേഷ് ബാലകൃഷ്ണ പിള്ള, ക്യാപ്സ് ദുബായ് പ്രസിഡന്റ് മോഹൻലാൽ വാസുദേവൻ, ക്യാപ്സ് ചാരിറ്റബിൾ പ്രസിഡന്റ് ഷാജി പുരുഷോത്തമൻ, ക്യാപ്സ് ഫുജൈറ പ്രസിഡന്റ് അനിൽ, അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ തുടങ്ങിയ പ്രമുഖരും ചടങ്ങുകളിൽ സന്നിഹിതരായിരുന്നു.

സമർപ്പണം അബുദാബിയുടെ അഞ്ചാമത് സേവാ പുരസ്കാരം വിജയകുമാറിന് ചടങ്ങിൽ വെച്ച് സമർപ്പിച്ചു. കുട്ടികളും മുതിർന്നവരും ചേർന്ന് അണിയിച്ചൊരുക്കിയ മനോഹരമായ കെട്ടുകാഴ്ചകളും, കുതിരമൂട്ടിൽ കഞ്ഞി വിതരണവും, വിവിധ കലാപരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചു.

onattukara festival 2025 organized abu dhabi

Next TV

Top Stories