ദുബൈ: (gcc.truevisionnews.com) ദുബൈയിലെ അൽ ബര്‍ഷയില്‍ ഒരു റെസ്റ്റോറന്‍റില്‍ തീപിടിത്തം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് കെട്ടിടത്തിലെ റെസ്റ്റോറന്‍റില്‍ തീപിടിത്തം ഉണ്ടായത്. അല്‍ ബര്‍ഷ 1ലെ ഒരു കെട്ടിടത്തിലെ റെസ്റ്റോറന്‍റിലാണ് തീപടര്‍ന്നു പിടിച്ചത്. തീപിടിത്തം ദുബൈ സിവില്‍ ഡിഫന്‍സ് സംഘം എത്തി നിയന്ത്രണവിധേയമാക്കിയത്.
പൊലീസും സ്ഥലത്തെത്തിയിരുന്നു. അടുത്തിടെ തീപിടിത്തമുണ്ടായ സ്ഥലത്ത് നിന്ന് ഏകദേശം 500 മീറ്റര്‍ സമീപത്താണ് ഇന്ന് തീപിടിത്തമുണ്ടായത്. ബര്‍ഷ 1ലെ ഹലിം സ്ട്രീറ്റിലെ അല്‍ സറൂനി കെട്ടിടത്തിൽ മെയ് 13ന് തീപിടിത്തം ഉണ്ടായിരുന്നു. മാള്‍ ഓഫ് എമിറേറ്റ്സിന് അടുത്തായാരുന്നു തീപിടിത്തം. 13 നില കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്ലോറിലുള്ള റെസ്റ്റോറന്‍റിലാണ് അന്ന് തീപിടിത്തം ഉണ്ടായത്.
Massive fire breaks out at restaurant iDubai