അൽകോബാർ: (gcc.truevisionnews.com)ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു. വയനാട് പുൽപ്പള്ളി, സീത മൗണ്ട് സ്വദേശി പള്ളിതെക്കേതിൽ സജി ജേക്കബ്(46) ആണ് മരിച്ചത്. അൽകോബാർ ഇന്റർകോണ്ടിനന്റൽ ഹോട്ടൽ ജീവനക്കാരനായ ഇദ്ദേഹം നെഞ്ചുവേദനയനുഭവപ്പെട്ടതിനെ തുടർന്ന് ദമാമിലെ മുവാസത്ത് ആശുപത്രിയിൽ ചികിത്സയിൽ തുടരവേ നില വഷളാവുകയായിരുന്നു.
പരേതനായ ജേക്കബ്, മേരി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ : ഷൈനി, മക്കൾ: ബ്ലെസൻ സജി, ബെൻസൻ സജി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ അൽകോബാർ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ ഹുസൈൻ ഹംസ നിലമ്പൂരിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചു.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന വിമാനത്തിൽ നാളെ കോഴിക്കോട് എത്തിക്കും. മൃതദേഹം ബന്ധുക്കൾ വിമാനത്താവളത്തിൽ ഏറ്റുവാങ്ങും.
Wayanad native passed away in Saudi Arabia