ദുബായ്: ( gccnews.in) ദുബായിൽ വാക്കു തർക്കത്തെ തുടർന്ന് കത്തിക്കുത്ത്. ഒരാളെ കുത്തിക്കൊല്ലുകയും മറ്റൊരാൾക്കു ഗുരുതര പരുക്കേൽപിക്കുകയും ചെയ്ത കേസിൽ മൂന്ന് ഏഷ്യക്കാരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ജബൽഅലി വ്യവസായ മേഖലയിൽ ഒഴിഞ്ഞ പ്രദേശത്താണു സംഭവം.
24 മണിക്കൂറിനുള്ളിലാണ് പ്രതികളെ പിടികൂടിയത്. വാക്കേറ്റം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. ഒരാൾ തൽക്ഷണം മരിച്ചു. നെഞ്ചിലും അടിവയറ്റിലും കുത്തേറ്റ മറ്റൊരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Stabbing Dubai after argument