ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്ത കാറിന് തീപിടിച്ചു

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്ത കാറിന് തീപിടിച്ചു
May 25, 2025 03:49 PM | By Susmitha Surendran

ദുബൈ:  (gcc.truevisionnews.com) ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്ത കാറിന് തീപിടിച്ചു. ടെര്‍മിനല്‍ ഒന്നില്‍ പാര്‍ക്ക് ചെയ്ത കാറിനാണ് തീപിടിച്ചത്. ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. ദുബൈ എയർപോർട്ട് ജീവനക്കാർ ഫയർ എക്സ്റ്റിങ്വിഷറുകൾ ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിച്ചു. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണ വിധേയമാക്കി.

മറ്റ് കാറുകളിലേക്ക് തീപടരാതെ അധികൃതരെത്തി തീയണച്ചു. കാറിനുള്ളില്‍ ആരും ഇല്ലായിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. സാധാരണ വൈദ്യുത തകരാർ, മോട്ടോർ ഓയിൽ, ഡീസൽ തുടങ്ങിയ ജ്വലന ശേഷിയുള്ള ദ്രാവകങ്ങളുടെ ചോർച്ച എന്നിവ കാരണമാണ് വാഹനങ്ങൾക്ക് തീ പിടിക്കാറ്. സൂക്ഷ്മമായ വാഹന പരിശോധനകളും കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ ചെയ്യേണ്ടതും തീപിടിക്കൽ ഒഴിവാക്കുന്നതിന് നിർണായകമാണെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി.

car parked Dubai International Airport caught fire.

Next TV

Related Stories
കുവൈത്തിൽ ജൂൺ ഒന്ന് മുതൽ ബൈക്ക് ഡെലിവറി സേവനത്തിന് നിയന്ത്രണം

May 25, 2025 08:48 PM

കുവൈത്തിൽ ജൂൺ ഒന്ന് മുതൽ ബൈക്ക് ഡെലിവറി സേവനത്തിന് നിയന്ത്രണം

കുവൈത്തിൽ ബൈക്ക് ഡെലിവറി സേവനത്തിന്...

Read More >>
മാൻഹോളിൽ വീണ് ചികിത്സയിലിരുന്ന മലയാളി നഴ്സ് സലാലയിൽ മരിച്ചു

May 25, 2025 04:00 PM

മാൻഹോളിൽ വീണ് ചികിത്സയിലിരുന്ന മലയാളി നഴ്സ് സലാലയിൽ മരിച്ചു

മാൻഹോളിൽ വീണ് ചികിത്സയിലിരുന്ന മലയാളി നഴ്സ് സലാലയിൽ...

Read More >>
കൊല്ലം സ്വദേശിയെ സലാലയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

May 25, 2025 07:46 AM

കൊല്ലം സ്വദേശിയെ സലാലയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കൊല്ലം സ്വദേശിയെ സലാലയില്‍ മരിച്ച നിലയില്‍...

Read More >>
Top Stories