കുവൈത്തിനെ നടുക്കി വീണ്ടും താമസ കെട്ടിടത്തിൽ തീപിടുത്തം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

കുവൈത്തിനെ നടുക്കി വീണ്ടും താമസ കെട്ടിടത്തിൽ തീപിടുത്തം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്
Jun 1, 2025 01:31 PM | By Susmitha Surendran

കുവൈത്ത് സിറ്റി: (gcc.truevisionnews.com)  കുവൈത്തിലെ റിഗ്ഗയിൽ താമസ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ എണ്ണം സ്ഥിരീകരിച്ചിട്ടില്ല. കുവൈത്തിനെയും പ്രവാസി സമൂഹത്തെയും ഒന്നാകെ നടുക്കിയ മംഗഫ് തീപിടുത്തവുമായി സംഭവസ്ഥലത്തിന് സമാനതകളുണ്ടെന്ന് അഗ്നിശമന സേനയുടെ റിപ്പോർട്ടിൽ പറയുന്നു.

തീപിടുത്തമുണ്ടായതിനെ തുടർന്ന് നിരവധി താമസക്കാർ രക്ഷപ്പെടാൻ മുകളിലത്തെ നിലകളിൽ നിന്ന് ചാടി. കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും സെർച്ച് ആൻഡ് റെസ്‌ക്യൂ യൂണിറ്റുകളും സംഭവസ്ഥലത്തെത്തിയതായി ജനറൽ ഫയർ ഫോഴ്‌സ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.

കെട്ടിടത്തിലെ രണ്ട് അപ്പാർട്ടുമെന്റുകളാണ് കത്തിനശിച്ചിരിക്കുന്നത്. സംഭവത്തിൽ മൂന്ന് മരണങ്ങളും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തിന്റെ കാരണവും സാഹചര്യവും അന്വേഷിക്കുന്നതിനായി അധികൃതർ പ്രവർത്തിച്ചുവരുകയാണ്.


Another fire residential building shakes Kuwait Three dead, many injured

Next TV

Related Stories
ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Jul 20, 2025 03:23 PM

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം കുവൈത്തിൽ...

Read More >>
മദ്യപിച്ച ശേഷം ക്രൂര മർദനം; ഷാർജയിലെ അതുല്യയുടെ മരണം, ഭർ‌ത്താവ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Jul 19, 2025 11:00 PM

മദ്യപിച്ച ശേഷം ക്രൂര മർദനം; ഷാർജയിലെ അതുല്യയുടെ മരണം, ഭർ‌ത്താവ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഷാർജയിലെ അതുല്യയുടെ മരണം, ഭർ‌ത്താവ് മർദിക്കുന്ന ദൃശ്യങ്ങൾ...

Read More >>
മലയാളി യുവതിയെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 19, 2025 10:03 PM

മലയാളി യുവതിയെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ...

Read More >>
പൊതുപരിപാടിക്കിടെ പരസ്യമായി വെടിയുതിർത്തു; സൗദി യുവാവ് അറസ്റ്റില്‍

Jul 19, 2025 04:43 PM

പൊതുപരിപാടിക്കിടെ പരസ്യമായി വെടിയുതിർത്തു; സൗദി യുവാവ് അറസ്റ്റില്‍

പൊതുപരിപാടിക്കിടെ വെടിവെപ്പ് നടത്തിയ സൗദി യുവാവ്...

Read More >>
കുവൈത്തിൽ ഗോഡൗണിൽ വൻ തീപിടിത്തം

Jul 19, 2025 02:58 PM

കുവൈത്തിൽ ഗോഡൗണിൽ വൻ തീപിടിത്തം

കുവൈത്തിൽ ഗോഡൗണിൽ വൻ...

Read More >>
Top Stories










News Roundup






//Truevisionall