Jul 29, 2025 11:12 AM

റിയാദ്: (gcc.truevisionnews.com) സൗദിയിൽ ഫാർമസി, ദന്താശുപത്രി ജോലികളിൽ നിന്ന് നല്ലൊരു ശതമാനം വിദേശികൾ പുറത്താവും. പുതിയ സ്വദേശിവത്കരണ നിയമം പ്രാബല്യത്തിൽ. ഈ സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണ അനുപാതം വർധിപ്പിക്കുന്ന നടപടികൾക്ക് തുടക്കം.

കമ്യൂണിറ്റി ഫാർമസികളിലും മെഡിക്കൽ കോംപ്ലക്സുകളിലും ഫാർമസി ജീവനക്കാരിൽ 35 ശതമാനവും ആശുപത്രികളിലെ ഫാർമസി ജീവനക്കാരിൽ 65 ശതമാനവും റെഗുലർ ഫാർമസികളിൽ 55 ശതമാനവുമായി വർധിപ്പിക്കുന്നതിനുള്ള തീരുമാനമാണ് നടപ്പാക്കാൻ തുടങ്ങിയത്. ദന്തചികിത്സാമേഖലയിലെ സ്വദേശി അനുപാതം 45 ശതമാനമായി ഉയർത്തുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.

ഈ രംഗത്തെ ഏറ്റവും കുറഞ്ഞ ശമ്പളം 9,000 റിയാലായി ഉയർത്തുകയും ചെയ്തു. ഈ വർഷം ജനുവരിയിലാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് ഈ മേഖലകളിലെ സൗദിവൽക്കരണ നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. അഞ്ചോ അതിലധികമോ ജീവനക്കാരുള്ള ഫാർമസി സ്ഥാപനങ്ങൾക്ക് തീരുമാനം ബാധകമാണ്.

ദന്തൽരംഗത്തെ സൗദിവൽക്കരണ നിരക്കുകൾ രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുന്നതിനുള്ള ആദ്യ ഘട്ടമാണ് ഞായറാഴ്ച (ജൂലൈ 27) ആരംഭിച്ചത്. അടുത്ത ഘട്ടം 2026 ജൂലൈയിലാണ്. അപ്പോൾ 55 ശതമാനമായി ഉയർത്തും. മൂന്നോ അതിലധികമോ ജീവനക്കാരുള്ള ദന്തൽ സ്ഥാപനങ്ങൾക്കാണ് ആദ്യ ഘട്ടം തീരുമാനം ബാധകമാകുന്നത്.

രാജ്യത്തുടനീളമുള്ള സ്വദേശി സ്ത്രീ പുരുഷ ഉദ്യോഗാർഥികൾക്ക് സുസ്ഥിര തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം.

Setback for expatriate Malayalis Up to 65 percent naturalization new law in effect

Next TV

Top Stories










Entertainment News





//Truevisionall