---
title: "പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു"
english_title: "Expatriate Malayali passes away Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/296367/expatriate-malayali-passes-away-kuwait"
published_at: "2025-06-15T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684e92fb590cc_dead.jpg"
keywords: []
---

# പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** കുവൈത്ത് സിറ്റി: തിരുവല്ല കുന്നന്താനം സ്വദേശി പാറനാട്ടു വീട്ടിൽ റോയ് വർഗീസ് കുവൈത്തിൽ അന്തരിച്ചു . കുവൈത്തിലെ ഫർവാനിയ ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.

## Article Content

കുവൈത്ത് സിറ്റി: തിരുവല്ല കുന്നന്താനം സ്വദേശി പാറനാട്ടു വീട്ടിൽ റോയ് വർഗീസ് കുവൈത്തിൽ അന്തരിച്ചു . കുവൈത്തിലെ ഫർവാനിയ ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.

മുഹമ്മദ്‌ നാസർ അൽ സയർ (ടൊയോട്ട) കമ്പനി ജീവനക്കാരനായിരുന്നു. കുവൈത്ത് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകാംഗമാണ്. ഭാര്യ: ലീനാ റോയ്‌ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ജീവനക്കാരിയാണ്‌.

മക്കൾ: അലോണ റോയ്‌, ഏബൽ റോയ്‌. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. സംസ്കാരം കുന്നന്താനം വള്ളമല സെന്റ്‌ മേരീസ്‌ ഓർത്തഡോക്സ്‌ ദേവാലയത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/296367/expatriate-malayali-passes-away-kuwait)