Jul 31, 2025 08:21 AM

ദുബായ്: (gcc.truevisionnews.comയുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും ഡിജിറ്റൽ പരസ്യം ചെയ്യുന്നവർക്കും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനിമുതൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പരസ്യം ചെയ്യുന്നതിന് പ്രത്യേക പെർമിറ്റ് നിർബന്ധമാണ്. ഈ നീക്കം സോഷ്യൽ മീഡിയ പരസ്യങ്ങളിലെ സുതാര്യതയും പ്രൊഫഷണലിസവും വർദ്ധിപ്പിക്കാനും ഉപഭോക്തൃ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ളതാണ്. തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും ഇത് സഹായിക്കും.

പണം കൈപ്പറ്റിയുള്ളതോ അല്ലാത്തതോ ആയ എല്ലാ സോഷ്യൽ മീഡിയ പരസ്യങ്ങൾക്കും ഇനി പെർമിറ്റ് ആവശ്യമാണ്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ എല്ലാ പ്ലാറ്റ്‌ഫോമുകൾക്കും പെർമിറ്റ് നിർബന്ധമാണ്. യുഎഇയിൽ താമസിച്ച് ഉള്ളടക്കം നിർമ്മിച്ച് വരുമാനം നേടുന്ന വിദേശ ഇൻഫ്ലുവൻസർമാർക്കും ഇത് ബാധകമാണ്. ഇവർക്ക് വിസിറ്റർ പെർമിറ്റ് ആവശ്യമാണ്. ഈ പെർമിറ്റിന് മൂന്ന് മാസത്തെ കാലാവധിയുണ്ടാകും, ഇത് മൂന്ന് മാസത്തേക്ക് കൂടി പുതുക്കാനും സാധിക്കും.

ആദ്യ മൂന്ന് വർഷത്തേക്ക് പെർമിറ്റ് സൗജന്യമായിരിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും. പരസ്യങ്ങൾ ചെയ്യുന്നവർക്ക് ട്രേഡ് ലൈസൻസ് ഉണ്ടായിരിക്കണം. പെർമിറ്റില്ലാതെ നിയമം ലംഘിക്കുന്നവർക്ക് 5 ലക്ഷം ദിർഹം വരെ പിഴ ചുമത്തും.

സ്വന്തം ഉൽപ്പന്നങ്ങൾ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പ്രമോട്ട് ചെയ്യുന്നവർക്ക് ഈ നിയമം ബാധകമല്ല. 18 വയസ്സിൽ താഴെയുള്ളവരും വിദ്യാഭ്യാസം, കായികം, സാംസ്കാരികം, ബോധവൽക്കരണം തുടങ്ങിയ മേഖലകളിൽ ഉള്ളടക്കം നിർമ്മിക്കുന്നവർക്കും ഈ നിയമത്തിൽ ഇളവുണ്ട്. ഡിജിറ്റൽ പരസ്യ മേഖലയിലെ എല്ലാവർക്കും ഈ പുതിയ നിയന്ത്രണങ്ങൾ ബാധകമാണ്. ഇത് യുഎഇയിലെ ഡിജിറ്റൽ മീഡിയ രംഗത്ത് കൂടുതൽ ഉത്തരവാദിത്തവും വിശ്വാസ്യതയും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.




New restrictions for social media influencers in the UAE

Next TV

Top Stories










News Roundup






News from Regional Network





//Truevisionall