Featured

കുവൈത്ത് ടവറുകൾക്ക് അറബ് പൈതൃക പട്ടികയിൽ ഇടം

Life & Arabia |
Jul 31, 2025 04:49 PM

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിന്‍റെ പ്രതീകങ്ങളായ കുവൈത്ത് ടവറുകൾക്ക് അറബ് രാജ്യങ്ങളിലെ വാസ്തുവിദ്യ, നഗര പൈതൃകം എന്നിവയ്ക്കായുള്ള അറബ് ഒബ്സർവേറ്ററിയുടെ അറബ് പൈതൃക പട്ടികയിൽ ഇടം ലഭിച്ചു. ആധുനിക വാസ്തുവിദ്യ വിഭാഗത്തിലാണ് ടവറുകൾ ഈ സുപ്രധാന അംഗീകാരം നേടിയത്.

ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ നടന്ന ഒബ്സർവേറ്ററിയുടെ ഒമ്പതാമത് റീജിയണൽ ഫോറത്തിലാണ് ഈ പ്രഖ്യാപനം നടന്നത്. നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സിലെ (NCCAL) ചരിത്രപരമായ കെട്ടിടങ്ങളുടെ പുനരുദ്ധാരണ വിഭാഗത്തിലെ എഞ്ചിനീയറായ മഹമൂദ് അൽ റാബിയ പറയുന്നതനുസരിച്ച്, ആധുനിക വാസ്തുവിദ്യ വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട മൂന്ന് നിർമ്മിതികളിൽ ഒന്നായിരുന്നു കുവൈത്ത് ടവറുകൾ. മറ്റ് ചില നിർമ്മിതികളും പട്ടികയിൽ ഇടം നേടിയിട്ടുണ്ടെന്നും, എന്നാൽ അവ പുരാതന ശിലാ പുരാവസ്തു, പൈതൃക വാസ്തുവിദ്യ വിഭാഗങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Kuwait Towers included in Arab Heritage List

Next TV

Top Stories










News Roundup






Entertainment News





//Truevisionall