കോഴിക്കോട്: ( www.truevisionnews.com ) കെഎസ്‌ആർടിസി ബസും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്ക്. കൊയിലാണ്ടി പൂക്കാട് പെട്രോൾ പമ്പിന് സമീപം നാഷണൽ ഹൈവേയിൽ ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. കോഴിക്കോട് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിന് പുറകിൽ മിനി പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ ഡ്രൈവറുടെ കൂടെ ഉണ്ടായിരുന്ന യുവാവിന് പേരിക്കേറ്റു. വയനാട് സ്വദേശിയായ ജോബിനാണ് പരിക്കേറ്റത്. അപകടത്തിന് പിന്നാലെ കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് ഇയാളെ കൊയിലാണ്ടി ഗവൺമെൻ്റ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ പിക്കപ്പിൻ്റെ മുൻഭാഗം പൂർണമായി തകർന്നിട്ടുണ്ട്.
ഫയർ ആൻഡ് റസ്ക ഓഫീസർ രതീഷ് കെ.എൻൻ്റെ നേതൃത്വത്തിൽ എഫ്.ആർ.ഒമാരായ ഇർഷാദ് ടി.കെ, നിധി പ്രസാദ് ഇ.എം, അനൂപ് എൻ.പി,നവീൻ, ഇന്ദ്രജിത്ത് ഐ, ഹോംഗാർഡ്‌മാരായ ടി.പി ബാലൻ, ഷൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
മറ്റൊരു സംഭവത്തിൽ മലപ്പുറം മങ്കടയിൽ തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം . മങ്കട കർക്കിടകത്ത് ഇന്ന് രാവിലെയോടെയായിരുന്നു അപകടം. ഓട്ടോ ഡ്രൈവർ വെള്ളില സ്വദേശി നൗഫൽ ( 40 ) ആണ് മരിച്ചത് . തെരുവ് നായ ഇടിച്ചതൊടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാർക്ക് പരിക്കേറ്റു. തലയടിച്ചു വീണാണ് നൗഫൽ മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kozhikode Mini pickup hits KSRTC bus in Pookad one injured