അനധികൃതമായി ഡോള്‍ഫിനുകളെ പിടിച്ചു; മൂന്നു യുവാക്കള്‍ക്ക് 2 ലക്ഷം രൂപ പിഴ

അനധികൃതമായി ഡോള്‍ഫിനുകളെ പിടിച്ചു; മൂന്നു യുവാക്കള്‍ക്ക് 2 ലക്ഷം രൂപ പിഴ
May 1, 2022 08:37 PM | By Vyshnavy Rajan

മനാമ: ബഹ്‌റൈനില്‍ അനധികൃതമായി ഡോള്‍ഫിനുകളെ പിടിച്ച മൂന്ന് പേര്‍ക്ക് 1,000 ദിനാര്‍ (2 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ വിധിച്ച് ബഹ്‌റൈനി കോടതി. രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ നിന്ന് അനധികൃതമായി ഡോള്‍ഫിനുകളെ പിടിച്ച കേസിലാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചതെന്ന് മുതിര്‍ന്ന പ്രോസിക്യൂട്ടര്‍ പറഞ്ഞു.

മേജര്‍ ക്രിമിനല്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്. യുവാക്കള്‍ ഇതിനായി ഉപയോഗിച്ച ബോട്ട് പിടിച്ചെടുക്കാനും ഇവര്‍ പിടികൂടിയ ഡോള്‍ഫിനുകളെ, വംശനാശം തടയുന്നതിനായി അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ വിടാനും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നതായി മന്ത്രാലയത്തിന്റെ പ്രോസിക്യൂഷന്‍ മേധാവി കൂട്ടിച്ചേര്‍ത്തു.

നേരത്തെ മൂന്ന് പ്രതികളെയും കീഴ്‌ക്കോടതി വെറുതെ വിട്ടിരുന്നു. ഈ വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കി. യുവാക്കള്‍ രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചു കൊണ്ട് അനധികൃതമായി ഡോള്‍ഫിനുകളെ പിടിച്ച വിവരം ബഹ്‌റൈനി കോസ്റ്റ്ഗാര്‍ഡ്‌സ് ആണ് പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചത്.

ഡോള്‍ഫിന്‍ ഷോകള്‍ നടത്തുന്ന സംഘത്തിന് ഇവര്‍ പിടിച്ചെടുത്ത ഡോള്‍ഫിനുകളെ കൈമാറിയതായും പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് ഡോള്‍ഫിനുകളാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്.

പരിസ്ഥിതിയെയും പ്രകൃതി സമ്പത്തിനെയും സംരക്ഷിക്കുന്നതിനായി, ഡോള്‍ഫിനുകളെ പിടിക്കുന്നത് ബഹ്‌റൈന്‍ ഭരണഘടനയില്‍ നിരോധിച്ചിട്ടുണ്ടെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ കൂട്ടിച്ചേര്‍ത്തു.

Caught dolphins illegally; Two youths fined Rs 2 lakh

Next TV

Related Stories
ബിഗ് ടിക്കറ്റിലൂടെ 30 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി

Jul 4, 2022 06:37 AM

ബിഗ് ടിക്കറ്റിലൂടെ 30 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി

അബുദാബി ബിഗ് ടിക്കറ്റിന്റെ 241-ാമത് സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (32 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസിയായ സഫ്വാന്‍...

Read More >>
എമിറേറ്റ്‌സ് വിമാനത്തില്‍ ദ്വാരം കണ്ടെത്തി

Jul 3, 2022 09:54 PM

എമിറേറ്റ്‌സ് വിമാനത്തില്‍ ദ്വാരം കണ്ടെത്തി

പറക്കലിനിടയിലാണ് വിമാനത്തിന്റെ 22 ടയറുകളില്‍ ഒരെണ്ണം പൊട്ടിയതായി...

Read More >>
മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു

Jul 3, 2022 09:34 PM

മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു

മലയാളി റിയാദില്‍ കുഴഞ്ഞുവീണ്...

Read More >>
ഒമാനിലെ  റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍ മരിച്ചു

Jul 3, 2022 08:25 PM

ഒമാനിലെ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍ മരിച്ചു

ഒമാനിലെ ആദം-ഹൈമ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍...

Read More >>
ഒമാനില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

Jul 3, 2022 07:26 PM

ഒമാനില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...

Read More >>
കുവെത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു

Jul 3, 2022 02:56 PM

കുവെത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു

കുവൈത്തിലെ പ്രമുഖ മലയാളി ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി (51) നാട്ടിൽ...

Read More >>
Top Stories