---
title: "യുഎഇയില്‍ കാണാതായിരുന്ന മലയാളി യുവാവ് മടങ്ങിയെത്തി"
english_title: "The Malayalee youth who went missing in the UAE has returned"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/43842/the-malayalee-youth-who-went-missing-in-the-uae-has-returned"
published_at: "2022-05-20T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6287298153919_Untitled-1.jpg"
keywords: []
---

# യുഎഇയില്‍ കാണാതായിരുന്ന മലയാളി യുവാവ് മടങ്ങിയെത്തി

> **Lead Summary:** **ദുബൈ : **ദുബൈയിൽ കഴിഞ്ഞയാഴ്‍ച കാണാതായിരുന്ന യുവാവ്​ ഒരാഴ്‍ചയ്‍ക്ക്​ ശേഷം മടങ്ങിയെത്തി. കൊല്ലം കൊറ്റങ്കര പുത്തലത്താഴം മീനാക്ഷി വിലാസം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം താമസിക്കുന്ന സുരേഷ് കുമാർ സൂരജിനെയാണ് കഴിഞ്ഞയാഴ്‍ച കാണാതായത്.

## Article Content

**ദുബൈ : **ദുബൈയിൽ കഴിഞ്ഞയാഴ്‍ച കാണാതായിരുന്ന യുവാവ്​ ഒരാഴ്‍ചയ്‍ക്ക്​ ശേഷം മടങ്ങിയെത്തി. കൊല്ലം കൊറ്റങ്കര പുത്തലത്താഴം മീനാക്ഷി വിലാസം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം താമസിക്കുന്ന സുരേഷ് കുമാർ സൂരജിനെയാണ് കഴിഞ്ഞയാഴ്‍ച കാണാതായത്.

അജ്‍മാനിലായിരുന്നുവെന്നും മൊബൈല്‍ ഫോണും പണവും നഷ്ടപ്പെട്ടതോടെ ആരെയും ബന്ധപ്പെടാൻ സാധിച്ചില്ലെന്നുമാണ്​ ഇയാൾ സുഹൃത്തുക്കളോട് പറഞ്ഞത്. ആറ്​ മാസം മുമ്പ്​ സന്ദർശക വിസയില്‍ യുഎഇയിലെത്തിയ സുരേഷ് കുമാർ ക്രെഡിറ്റ് കാര്‍ഡ് സെയില്‍സുമായി ബന്ധപ്പെട്ട മേഖലയിണ് ജോലി ചെയ്യുന്നത്.

ഹോര്‍ലാന്‍സിലെ അല്‍ ഷാബ് വില്ലേജിലുള്ള താമസ സ്ഥലത്തു നിന്ന് വ്യാഴാഴ്‍ചയാണ് പോയിരുന്നത്. ഇദ്ദേഹത്തെ കാണാനില്ലെന്ന്​ കാണിച്ച്​ ബന്ധുക്കൾ മുറഖബാദ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/43842/the-malayalee-youth-who-went-missing-in-the-uae-has-returned)