സൗദി അറേബ്യയില്‍ പെട്രോള്‍ പമ്പിലെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

സൗദി അറേബ്യയില്‍ പെട്രോള്‍ പമ്പിലെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചു; ദൃശ്യങ്ങള്‍ പുറത്ത്
May 20, 2022 05:33 PM | By Vyshnavy Rajan

റിയാദ് : സൗദി അറേബ്യയിലെ പെട്രോള്‍ പമ്പില്‍ ഇന്ധന സംഭരണ ടാങ്ക് പൊട്ടിത്തെറിച്ചു. കൊടും ചൂട് മൂലമാണ് ടാങ്കില്‍ സ്‍ഫോടനവും പിന്നീലെ തീപിടുത്തവുമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. തീപിടിച്ച സംഭരണ ടാങ്ക്, പമ്പില്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്‍ക്കുന്ന സ്ഥലത്തു നിന്ന് അകലെയായിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.

സ്‍ഫോടനം നടക്കുന്ന സമയത്ത് ടാങ്കിന്റെ പരിസരത്ത് ആരും ഉണ്ടായിരുന്നതുമില്ല. തീപിടുത്തത്തിലും പൊട്ടിത്തെറിയിലും ആളപായമില്ലെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വലിയ സ്‍ഫോടനത്തില്‍ പെട്രോള്‍ പമ്പിലെ സംവിധാനങ്ങള്‍ക്ക് കാര്യമായ നാശനഷ്‍ടങ്ങളുമായി. ടാങ്ക് പൂര്‍ണമായി തകര്‍ന്നു. കനത്ത ചൂടാണ് ഇന്ധന ടാങ്കിലെ സ്‍ഫോടനത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജിദ്ദയും മക്കയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ 48 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില.

Fuel tank explodes at petrol pump in Saudi Arabia; Scenes out

Next TV

Related Stories
ബിഗ് ടിക്കറ്റിലൂടെ 30 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി

Jul 4, 2022 06:37 AM

ബിഗ് ടിക്കറ്റിലൂടെ 30 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി

അബുദാബി ബിഗ് ടിക്കറ്റിന്റെ 241-ാമത് സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (32 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസിയായ സഫ്വാന്‍...

Read More >>
എമിറേറ്റ്‌സ് വിമാനത്തില്‍ ദ്വാരം കണ്ടെത്തി

Jul 3, 2022 09:54 PM

എമിറേറ്റ്‌സ് വിമാനത്തില്‍ ദ്വാരം കണ്ടെത്തി

പറക്കലിനിടയിലാണ് വിമാനത്തിന്റെ 22 ടയറുകളില്‍ ഒരെണ്ണം പൊട്ടിയതായി...

Read More >>
മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു

Jul 3, 2022 09:34 PM

മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു

മലയാളി റിയാദില്‍ കുഴഞ്ഞുവീണ്...

Read More >>
ഒമാനിലെ  റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍ മരിച്ചു

Jul 3, 2022 08:25 PM

ഒമാനിലെ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍ മരിച്ചു

ഒമാനിലെ ആദം-ഹൈമ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍...

Read More >>
ഒമാനില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

Jul 3, 2022 07:26 PM

ഒമാനില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...

Read More >>
കുവെത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു

Jul 3, 2022 02:56 PM

കുവെത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു

കുവൈത്തിലെ പ്രമുഖ മലയാളി ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി (51) നാട്ടിൽ...

Read More >>
Top Stories