---
title: "6 മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക്  കൊവിഡ് വാക്സീൻ പരിഗണനയിൽ "
english_title: "The covid vaccine is available for children as young as six months old this summer."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/45152/the-covid-vaccine-is-available-for-children-as-young-as-six-months-old-this-summer"
published_at: "2022-05-26T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f42a9bdc73_baby.jpg"
keywords: []
---

# 6 മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക്  കൊവിഡ് വാക്സീൻ പരിഗണനയിൽ 

> **Lead Summary:** **അബുദാബി:** ആറു മാസം പ്രായമുള്ള കുട്ടികൾക്കുള്ള കൊവിഡ് വാക്സീൻ ഈ വേനൽക്കാലത്ത് ലഭ്യമായേക്കും. ഇതുസംബന്ധിച്ച് ഫൈസർ ബയോടെക്, മൊഡേണ കമ്പനികളുടെ അപേക്ഷ യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അടുത്ത മാസം പരിഗണിക്കും.

## Article Content

**അബുദാബി:** ആറു മാസം പ്രായമുള്ള കുട്ടികൾക്കുള്ള കൊവിഡ് വാക്സീൻ ഈ വേനൽക്കാലത്ത് ലഭ്യമായേക്കും. ഇതുസംബന്ധിച്ച് ഫൈസർ ബയോടെക്, മൊഡേണ കമ്പനികളുടെ അപേക്ഷ യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അടുത്ത മാസം പരിഗണിക്കും.

ഇതാദ്യമായാണ് 6 മാസം പ്രായമായ കുഞ്ഞുങ്ങൾക്ക് കൊവിഡ് വാക്സീൻ നൽകുന്നത് പരിഗണിക്കുന്നത്. യുഎഇയിൽ നിലവിൽ 3 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് സിനോഫാം വാക്സീൻ നൽകുന്നുണ്ട്. 12 വയസ്സിനു മുകളിലുള്ളവർക്ക് ഫൈസർ വാക്സീനും നൽകിവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/45152/the-covid-vaccine-is-available-for-children-as-young-as-six-months-old-this-summer)