കുവൈത്തിൽ ഇനി പട്ടാളത്തിൽ സ്ത്രീകളും : ഉത്തരവിറങ്ങി

കുവൈത്തിൽ ഇനി പട്ടാളത്തിൽ സ്ത്രീകളും : ഉത്തരവിറങ്ങി
Oct 13, 2021 09:38 PM | By Susmitha Surendran

കു​വൈ​ത്ത്​ സി​റ്റി: കുവൈറ്റില്‍ സൈന്യത്തില്‍ വനിതകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ-അലി അൽ-സബാഹ് പ്രഖ്യാപനം നടത്തി . രാജ്യസുരക്ഷയ്ക്ക് പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്കും സൈന്യത്തില്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതാണ് ഈ തീരുമാനം.

കു​വൈ​ത്ത് സൈ​ന്യ​ത്തി​ൽ സ്വ​ദേ​ശി വ​നി​ത​ക​ൾ​ക്ക് സ്പെ​ഷാ​ലി​റ്റി ഓ​ഫി​സ​ർ, നോ​ൺ-​ക​മീ​ഷ​ൻ​ഡ് ഓ​ഫി​സ​ർ, മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്, മി​ലി​ട്ട​റി സ​പ്പോ​ർ​ട്ട് സ​ർ​വി​സ​സ് എ​ന്നീ മേ​ഖ​ല​ക​ളി​ലാണ് ഇനി ജോലി ചെയ്യാൻ കഴിയുക .കു​വൈ​ത്തി​ൽ പൊ​ലീ​സ് സേ​ന​യി​ൽ വനിതാ വിഭാഗം പ്രവർത്തിക്കുന്നുണ്ടെങ്കിലും സാ​യു​ധ മി​ലി​ട്ട​റി സ​ർ​വി​സി​ലേ​ക്ക് സ്ത്രീ​ക​ളെ പ​രി​ഗ​ണി​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.

രാ​ജ്യ​ത്തെ സേ​വി​ക്കു​ന്ന​തി​നും സം​ര​ക്ഷി​ക്കു​ന്ന​തി​നും ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന​വ​രാ​ണ് കു​വൈ​ത്തി വ​നി​ത​ക​ളെ​ന്നും സൈ ന്യ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​െൻറ ബു​ദ്ധി​മു​ട്ടു​ക​ൾ സ​ഹി​ക്കാ​നു​ള്ള കു​വൈ​ത്തി വ​നി​ത​ക​ളു​ടെ ക​ഴി​വി​ലും സ​ന്ന​ദ്ധ​ത​യി​ലും പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ടെ​ന്നും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹ​മ​ദ് ജാ​ബി​ർ അ​ൽ അ​ലി അ​സ്സ​ബാ​ഹ് പറഞ്ഞു.

Women in the army now in Kuwait: Order issued

Next TV

Related Stories
Top Stories