ഗൾഫിൽ ഹയർ സെക്കൻഡറി സേ പരീക്ഷയ്ക്ക് ഒരു പേപ്പറിന് 29825 രൂപ

ഗൾഫിൽ ഹയർ സെക്കൻഡറി സേ പരീക്ഷയ്ക്ക് ഒരു പേപ്പറിന് 29825 രൂപ
Jun 26, 2022 01:04 PM | By Kavya N

അബുദാബി: ഹയർ സെക്കൻഡറി സേവ് എ ഇയർ (സേ) പരീക്ഷ ഗൾഫിലെ വിദ്യാർഥികൾക്ക് വൻ സാമ്പത്തിക ബാധ്യതയാകുന്നു. ഒരു വിഷയത്തിൽ പരീക്ഷ എഴുതുന്ന വിദ്യാർഥിക്ക് നാട്ടിൽ 150 രൂപ വാങ്ങുമ്പോൾ യുഎഇയിലെ ഒരു സ്കൂൾ ആവശ്യപ്പെട്ടത് 17,043 രൂപ (800 ദിർഹം).

ഇതിനുപുറമേ സെന്റർ ഫീസ് 10652 രൂപ (500 ദിർഹം), റജിസ്ട്രേഷൻ ഫീസ് 2130 രൂപ (100 ദിർഹം) എന്നിവ ഉൾപ്പെടെ 29825 രൂപ (1400 ദിർഹം) ആണ് നൽകേണ്ടത്! 2 വിഷയമാണെങ്കിൽ സർട്ടിഫിക്കറ്റ് ഫീസ് ഉൾപ്പൈട നാട്ടിൽ 340 രൂപ മാത്രമുള്ളപ്പോൾ ഗൾഫിലെ സ്കൂൾ ആവശ്യപ്പെട്ടത് മൊത്തം 46,700 രൂപ (2200 ദിർഹം). 3 വിഷയത്തിന് നാട്ടിൽ 490 രൂപയുള്ളപ്പോൾ ഇവിടെ 63,912 രൂപയും (3000 ദിർഹം).

ഇതേസമയം യുഎഇയിലെ മറ്റു ചില സ്കൂളുകൾ മൊത്തം 800 ദിർഹം അടയ്ക്കാനാണ് വിദ്യാർഥികളോടു നിർദേശിച്ചത്. ഇനി ‍പരീക്ഷ നാട്ടിലാണ് എഴുതുന്നതെങ്കിലും ഇവിടത്തെ സ്കൂളിൽ റജിസ്ട്രേഷനു വേണ്ടി ഇവിടെ 5326 രൂപ (250 ദിർഹം) അടയ്ക്കണം. കെ.ജി മുതൽ 12ാം ക്ലാസു വരെ 14 വർഷം വൻ തുക ഫീസ് നൽകി പഠിപ്പിച്ച സ്കൂളിന് ഇക്കാര്യത്തിൽ ഒരു ഉത്തരവാദിത്തവും ഇല്ലേ എന്നാണ് രക്ഷിതാക്കളുടെ ചോദ്യം.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് ഒരു പരീക്ഷയ്ക്കായി ഇത്രയും തുക ചെലവിടുന്നത് സാധാരണക്കാരായ പ്രവാസികൾക്ക് അധികബാധ്യതയാണെന്നു അവർ പറയുന്നു. ഇരട്ട മൂല്യനിർണയം നടത്തിയ ഫിസിക്സ്, കെമിസ്ട്രി, കണക്ക് പരീക്ഷകളുടെ പുനർമൂല്യനിർണയമോ സൂക്ഷ്മപരിശോധനയോ അനുവദിക്കില്ലെന്ന സർക്കാർ നിർദേശം ഒന്നോ രണ്ടോ മാർക്കിനു പരാജയപ്പെട്ടവർക്ക് വിനയായതായി രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി.

ഇതേസമയം 12ാം ക്ലാസ് പരീക്ഷ കഴിഞ്ഞതിനാൽ ഈ വിദ്യാർഥികളുടെ അധിക ചെലവ് സ്കൂളിനു വഹിക്കാനാവില്ലെന്നാണ് സ്കൂൾ അധികൃതരുടെ വാദം. പരീക്ഷാ നടത്തിപ്പിനുള്ള മുഴുവൻ ചെലവും പരീക്ഷ എഴുതുന്ന വിദ്യാർഥികൾ ആനുപാതികമായി വഹിക്കണമെന്നും പറഞ്ഞു.

പരീക്ഷയുടെ മേൽനോട്ടത്തിനായി നാട്ടിൽനിന്ന് എത്തുന്ന ഉദ്യോഗസ്ഥരുടെ വീസ, താമസം, യാത്രാ ടിക്കറ്റ് ഇനത്തിലുള്ള ചെലവിനു പുറമേ ഗൾഫിൽ മധ്യവേനൽ അവധിക്കാലത്ത് നടത്തേണ്ട പരീക്ഷയ്ക്കുള്ള അധിക ചുമതലകളും എല്ലാം ചേർത്താണ് ഇത്രയും ചെലവു വരുന്നത്. കഴിഞ്ഞ വർഷം ഈയിനത്തിൽ ചെലവായത് 3,62,171 രൂപയാണെന്നും (17,000 ദിർഹം) ഒരു സ്കൂൾ സൂചിപ്പിച്ചു.

Rs 29,825 per paper for higher secondary say exam in Gulf

Next TV

Related Stories
#rain |സൗദിയിൽ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍

Apr 26, 2024 11:15 AM

#rain |സൗദിയിൽ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍

ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസാണ് ജാഗ്രതാനിർദേശം നൽകിയത്. സുരക്ഷിത സ്ഥലങ്ങളിലേക്ക്...

Read More >>
#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

Apr 25, 2024 08:06 PM

#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം...

Read More >>
#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

Apr 25, 2024 01:13 PM

#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

സ്ത്രീ​ക​ളു​ടെ വി​ശ്വാ​സം ചൂ​ഷ​ണം ചെ​യ്തു, രോ​ഗ​ശാ​ന്തി​യും ഭാ​ഗ്യ​വും വാ​ഗ്ദാ​നം ചെ​യ്ത്​ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന...

Read More >>
#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

Apr 25, 2024 07:24 AM

#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

നിയമ നടപടികൾ പൂർത്തിയാക്കാൻ നവോദയ മദീന രക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയും മദീന ഏരിയ യുവജന വേദി കൺവീനർ സനു ആലുവയും...

Read More >>
#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

Apr 24, 2024 05:30 PM

#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

മക്കയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും റിയാദ്, വാദി അല്‍ ദവാസിര്‍, അല്‍ സുലൈയില്‍ എന്നിവിടങ്ങളില്‍ മിതമായ മഴയും...

Read More >>
#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

Apr 24, 2024 03:37 PM

#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

സ്കൂളിലെ ക്ലിനിക്കിൽ നിന്ന് ലഭിച്ച സൂചി വച്ച് കുട്ടിയെ കുത്തിയെന്നാണ് രക്ഷിതാവിൻറെ പരാതി....

Read More >>
Top Stories