---
title: " പ്രവാസി മലയാളി  താമസ സ്ഥലത്ത് മരിച്ചു"
english_title: "Expatriate Keralite dies at residence in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/51936/expatriate-keralite-dies-at-residence-in-riyadh"
published_at: "2022-06-29T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bc6f282bc17_kamarudheen.jpg"
keywords: []
---

#  പ്രവാസി മലയാളി  താമസ സ്ഥലത്ത് മരിച്ചു

> **Lead Summary:** **റിയാദ്:** പ്രവാസി മലയാളി റിയാദിലെ താമസ സ്ഥലത്ത് മരിച്ചു. മലപ്പുറം തിരൂർ ചെറിയമുണ്ടം ഹാജി ബസാർ വാണിയന്നൂർ സ്വദേശി കമറുദ്ദീൻ ആണ് ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചത്.

## Article Content

**റിയാദ്:** പ്രവാസി മലയാളി റിയാദിലെ താമസ സ്ഥലത്ത് മരിച്ചു. മലപ്പുറം തിരൂർ ചെറിയമുണ്ടം ഹാജി ബസാർ വാണിയന്നൂർ സ്വദേശി കമറുദ്ദീൻ ആണ് ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചത്.

20 വർഷത്തിലേറെ സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പരേതനായ മുഹമ്മദ്‌ കുട്ടിയാണ് പിതാവ്. മാതാവ് - കുഞ്ഞിപാത്തുട്ടി, ഭാര്യ - മൈമൂന, മക്കൾ - മുഹമ്മദ്‌ അസറുദ്ദീൻ, ഹസ്ന, ഹംന.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഹാഷിം കോട്ടക്കൽ, റഫീഖ് ചെറുമുക്ക്, നൗഫൽ തിരൂർ, ജുനൈദ് താനൂർ എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/51936/expatriate-keralite-dies-at-residence-in-riyadh)