കുവൈത്ത് എയര്‍വേയ്‌സ് വിമാനത്തിനുള്ളില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി; രക്ഷകരായി ജീവനക്കാര്‍

കുവൈത്ത് എയര്‍വേയ്‌സ് വിമാനത്തിനുള്ളില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി; രക്ഷകരായി  ജീവനക്കാര്‍
Aug 6, 2022 09:48 AM | By Kavya N

കുവൈത്ത് സിറ്റി: വിമാനത്തിനുള്ളില്‍ വെച്ച് ഫിലിപ്പീന്‍സ് സ്വദേശിയായ യുവതി കുഞ്ഞിന് ജന്മം നല്‍കി. കുവൈത്തില്‍ നിന്ന് ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലേക്ക് പുറപ്പെട്ട കുവൈത്ത് എയര്‍വേയ്‌സ് വിമാനത്തിലാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.

കെയു417 വിമാനത്തിലാണ് സംഭവം ഉണ്ടായത്. വിമാനത്തിനുള്ളില്‍ വെച്ചാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ വിമാന ജീവനക്കാര്‍ സഹായത്തിനെത്തി. വിമാന ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ മറ്റ് സങ്കീര്‍ണതകളില്ലാതെ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.

വിമാന ജീവനക്കാര്‍ അവരുടെ ഡ്യൂട്ടി പ്രൊഫഷണലായി ചെയ്‌തെന്ന് കുവൈത്ത് എയര്‍വേയ്‌സ് ട്വിറ്ററില്‍ കുറിച്ചു.

ലൈസന്‍സില്ലാതെ വാഹനമോടിച്ച അഞ്ച് പ്രവാസികള്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി. വര്‍ക്ക്‌ഷോപ്പുകള്‍, ഗ്യാരേജുകള്‍ എന്നിവയിലുള്‍പ്പെടെ ശുവൈഖ് വ്യവസായ മേഖലയില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് വാഹനങ്ങള്‍ കണ്ടുകെട്ടി.

കബാദ് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ 940 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 100 വാഹനങ്ങള്‍ കണ്ടുകെട്ടി. ലൈസന്‍സില്ലാത്ത ഒരാളെ അറസ്റ്റ് ചെയ്തു. ഖൈത്താന്‍ മേഖലയില്‍ നടത്തിയ പരിശോധനയില്‍ 800 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

ലൈസന്‍സില്ലാതെ വാഹനമോടിച്ച അഞ്ച് പ്രവാസികള്‍ അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു.

The woman gave birth to the baby inside the plane

Next TV

Related Stories
ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

Jul 15, 2025 10:58 PM

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ്...

Read More >>
പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

Jul 15, 2025 09:56 PM

പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി സലാലയിൽ...

Read More >>
വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ ആവശ്യത്തിൽ

Jul 15, 2025 07:03 PM

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ ആവശ്യത്തിൽ

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ...

Read More >>
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

Jul 14, 2025 05:31 PM

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

ജിദ്ദ-ജിസാൻ ഹൈവേയിലെ അൽലൈത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ബാദുഷ ഫാരിസിെൻറ മൃതദേഹം നാട്ടിലെത്തിച്ച്...

Read More >>
ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

Jul 14, 2025 11:28 AM

ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

ഷാർജയിലെ അൽ മജാസ് 2 ഏരിയയിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള ഇന്ത്യക്കാരി...

Read More >>
Top Stories

News Roundup

//Truevisionall