പ്രവാസി മലയാളി യുവാവ് താമസ സ്ഥലത്ത് മരിച്ചു

പ്രവാസി മലയാളി യുവാവ് താമസ സ്ഥലത്ത് മരിച്ചു
Aug 8, 2022 08:59 PM | By Susmitha Surendran

അബുദാബി: മലയാളി യുവാവ് യുഎഇയിലെ താമസ സ്ഥലത്ത് മരിച്ചു. മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം കോലത്തുപറമ്പില്‍ വീട്ടില്‍ അബ്‍ദുല്‍ കരീം - ഖദിയമ്മ കുട്ടി ദമ്പതികളുടെ മകന്‍ മുഹമ്മദ് അല്‍ഫാസ് (24) ആണ് അബുദാബിയില്‍ മരിച്ചത്.

മുസഫയിലെ ഒരു ഫുഡ് സ്റ്റഫ് സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്‍തിരുന്ന അദ്ദേഹത്തെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പത്ത് മാസം മുമ്പാണ് മുഹമ്മദ് അല്‍ഫാസ് ഗള്‍ഫില്‍ എത്തിയത്.

മുറിയില്‍ ഒപ്പം താമസിച്ചിരുന്നവര്‍ പുലര്‍ച്ചെ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം.

പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആദ്യം ആശുപത്രിയിലേക്കും അവിടെ നിന്ന് പിന്നീട് ബനിയാസ് മോര്‍ച്ചറിയിലേക്കും മാറ്റുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

A Malayali youth died at his residence.

Next TV

Related Stories
കുവൈത്തില്‍ അനധികൃത ടാക്‌സി സേവനം നല്‍കിയ പ്രവാസികളെ നാടുകടത്താന്‍ നടപടി

Sep 26, 2022 09:08 PM

കുവൈത്തില്‍ അനധികൃത ടാക്‌സി സേവനം നല്‍കിയ പ്രവാസികളെ നാടുകടത്താന്‍ നടപടി

കുവൈത്തില്‍ അനധികൃത ടാക്‌സി സേവനം നല്‍കിയ പ്രവാസികളെ നാടുകടത്താന്‍...

Read More >>
താമസ, തൊഴില്‍ നിയമലംഘകരായ ഒമ്പത് പ്രവാസികള്‍ കൂടി അറസ്റ്റില്‍

Sep 26, 2022 09:01 PM

താമസ, തൊഴില്‍ നിയമലംഘകരായ ഒമ്പത് പ്രവാസികള്‍ കൂടി അറസ്റ്റില്‍

താമസ, തൊഴില്‍ നിയമലംഘകരായ ഒമ്പത് പ്രവാസികള്‍ കൂടി...

Read More >>
സൗദിയിൽ വാഹനാപകടത്തില്‍ പ്രവാസി മലയാളിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം

Sep 26, 2022 06:28 PM

സൗദിയിൽ വാഹനാപകടത്തില്‍ പ്രവാസി മലയാളിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം

സൗദിയിൽ വാഹനാപകടത്തില്‍ പ്രവാസി മലയാളിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം...

Read More >>
പ്രവാസി മലയാളി യുവാവിനെ കാണാതായതായി പരാതി

Sep 26, 2022 06:22 PM

പ്രവാസി മലയാളി യുവാവിനെ കാണാതായതായി പരാതി

പ്രവാസി മലയാളി യുവാവിനെ കാണാതായതായി...

Read More >>
ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Sep 25, 2022 11:21 PM

ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച പ്രവാസിയുടെ മൃതദേഹം...

Read More >>
യുവതിയെയും മകനെയും വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ച സുരക്ഷാ സൈനികന് ദാരുണാന്ത്യം

Sep 25, 2022 10:47 PM

യുവതിയെയും മകനെയും വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ച സുരക്ഷാ സൈനികന് ദാരുണാന്ത്യം

യുവതിയെയും മകനെയും വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ച സുരക്ഷാ സൈനികന്...

Read More >>
Top Stories