'കാതിൽ തേനിശലായ് ബദറുൽമുനീർ ഹുസ്നുൽജമാൽ'

'കാതിൽ തേനിശലായ് ബദറുൽമുനീർ ഹുസ്നുൽജമാൽ'
Aug 27, 2022 10:16 PM | By Divya Surendran

ദോഹ : മാപ്പിളപ്പാട്ടിന്റെ ഈണങ്ങൾക്ക് മലയാള മനസ്സിന്റെ കയ്യൊപ്പ് ചാർത്തികൊണ്ട് പാടിയും പറഞ്ഞും ബദറും മുനീറും ഹുസ്നുൽ ജമാലും ദോഹയിൽ സംഗീത മഴയായി പെയ്തിറങ്ങി . മലയാള സാഹിത്യത്തിലെ പ്രഥമ പ്രണയ കാവ്യം ബദറുൽ മുനീറും ഹുസ്നുൽ ജമാലും നൂറ്റമ്പതാം വാർഷികം ദോഹയിലെ നിറഞ്ഞ സദസ്സിന് മുന്നിൽ ഇശൽമാല മാപ്പിളകലാ സാഹിത്യ വേദി ഖത്തർ ചാപ്റ്ററും കുണ്ടൊട്ടി മോയിൻ കുട്ടി വൈദ്യർ അക്കാദമിയും സംയുക്തമായിട്ടാണ് കൊണ്ടാടിയത് .

അക്കാദമി സെക്രട്ടറി ഫൈസൽ എളേറ്റിൽ പരിപാടിക്ക് നേതൃത്വം നൽകി . ICC ഹാളിൽ അരങ്ങേറിയ ഇശൽ മാലസാഹിത്യ വേദിയുടെ ലോഞ്ചിങ്ങും ബദറുൽ മുനീർ ഹുസനുൽ ജമാൽ എന്ന പ്രണയ കാവ്യത്തിന്റെ നൂററമ്പതാം വാർഷികവും മാപ്പിളപ്പാട്ടിന്റമനോഹരിതക്ക് ഇന്നും മധുര യൗവ്വനമാണെന്ന് വിളിച്ചറിയിക്കുന്ന കാഴ്ച ഇന്നലത്തെ സന്ധ്യയേ ധന്യമാക്കി.


മാപ്പിളപ്പാട്ടിന്റെ നാൾ വഴികളെ ഗവേഷണത്തിൽ കൂടി പറഞ്ഞു വെക്കുകയും റിയാലിറ്റി ഷോകളിലും , മാപ്പിളപ്പാട്ടിന്റെ മാറ്റ് മേഖലകളിൽ പ്രവർത്തിച്ചും ഈ രംഗത്ത് തന്റെ ഇരിപ്പടം സ്വന്തമാക്കിയ മാപ്പിള കലാ അക്കാഡമിയുടെ സെക്രട്ടറി  ഫൈസൽ എളേറ്റിലിന്റെ ആ കർഷമായ അവതരണം കൊണ്ടും,കഴിവുള്ള ടെലി വിഷൻ റിയാലിറ്റി ഷോ യിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ ഗായകർ ഹംദാൻ ഹംസ , നസീബ് നിലമ്പുർ , പ്രവാസ ലോകത്തെ ഗായിക ഗായകരായ ആഷിഖ് മാഹി , മൈഥിലി, ആരിഫ, ലിൻഷ റിയാസ് എന്നിവർ ഇശൽ തേൻ മഴ തീർത്തപ്പോൾ ,ലതീഫ് മാഹിയുടെ നേതൃത്വത്തിലുള്ള വാദ്യഘോഷങ്ങളും അശോക ഹാളിൽ തിങ്ങിനിറഞ്ഞ ജനകൂട്ടത്തിന് ഹൃദ്യമായ സമ്മാനമായി തീർന്നു.

പരിപാടിയുടെ അവസാന ഘട്ടത്തിൽ മണ്മറഞ്ഞതും,ജീവിച്ചിരിക്കുന്നവരുമായ മാപ്പിളപ്പാട്ട് കലാകാരന്മാരെ സ്മരിച്ചു കൊണ്ട് കെ മുഹമ്മദ് ഈസയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക സംഗീത വിരുന്ന്, ആസ്വാദകരുടെ മനസ്സിൽ ഒരിക്കലും മായാത്ത മറ്റൊരു നേർക്കഴ്ചയായി . ഇശൽ മാലസാഹിത്യ വേദിയുടെ ഖത്തര് ചാപ്റ്റർ പ്രസിഡണ്ട് ഡോ അബ്ദുൽ സമദിന്റെ അധ്യക്ഷതയിൽ ഐ സി സി പ്രസിഡണ്ട് ബാബു രാജ് പരിപാടി ഉത്ഘാടനം ചെയ്തു .

എസ് എ എം ബഷീർ , കെ മുഹമ്മദ് ഈസ എന്നിവർ ആശംസകൾ നേർന്നു . കെ .കെ ഉസ്മാൻ , ഹുസൈൻ കടന്നമണ്ണ, മണികണ്ഠൻ , ഖലീൽ അമ്പലത്ത് എം ഇ എസ്‌ , നാലകത്ത് സലിം,മജീദ് നാദാപുരം , ജി പി ചാലപ്പുറം , എന്നിവർ സന്നിഹിതരായിരുന്നു .

സീനിയർ വൈസ് പ്രസിഡണ്ട് ജാഫർ തയ്യിൽ ,അൻവർ ബാബൂ, കോയ കുണ്ടോട്ടി, മുസ്ഥഫഎലത്തൂർ ,ജാഫർ ജാതിയേരി, ഉബൈദ് സി കെ , നൗഷാദ് അബ്ജർ , ലത്തീഫ് പാതിരിപ്പറ്റ , കെ കെ ബഷീർ , സാദത്ത് സാഗ , അസ്‌കർ ഒ പി , നൗഷാദ് , നസീബ് കെ ജി ,മതയോത്ത് , സുറുമ ലത്തീഫ് , എന്നിവർ നേതൃത്വം നൽകി . സുബൈർ വെള്ളിയോട് സ്വാഗതവും അജ്മൽ ടി കെ നന്ദിയും പറഞ്ഞു .

'Kathil Tenishalai Badrul Munir Husnul Jamal'

Next TV

Related Stories
ഡ്രാഗൺ ഫ്രൂട്ട് ഉത്പാദനം വർധിപ്പിക്കാൻ സൗദി

Aug 27, 2022 04:54 PM

ഡ്രാഗൺ ഫ്രൂട്ട് ഉത്പാദനം വർധിപ്പിക്കാൻ സൗദി

ഡ്രാഗൺ ഫ്രൂട്ട് ഉത്പാദനം വർധിപ്പിക്കാൻ സൗദി അറേബ്യ പദ്ധതിയിടുന്നു....

Read More >>
ഒമാനിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്‌മക്ക് പുതിയ ഭാരവാഹികൾ

Aug 11, 2022 08:26 AM

ഒമാനിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്‌മക്ക് പുതിയ ഭാരവാഹികൾ

ഒമാനിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്‌മയായ മസ്‍കത്ത് പട്ടാമ്പിയൻസിന്റെ 2022 - 2024 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ...

Read More >>
സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ സ്ത്രീകള്‍ ഓടിക്കും

Aug 7, 2022 10:03 PM

സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ സ്ത്രീകള്‍ ഓടിക്കും

സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ സ്ത്രീകള്‍ ഓടിക്കും. 31 സ്വദേശി...

Read More >>
ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹജ്ജ് തീര്‍ഥാടകരും മക്കയിലെത്തി

Jul 4, 2022 07:30 PM

ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹജ്ജ് തീര്‍ഥാടകരും മക്കയിലെത്തി

ആദ്യ സംഘങ്ങളെല്ലാം മദീന വഴിയാണ് വന്നത്. ഇന്ത്യയില്‍ നിന്ന് നേരിട്ട് മദീനയില്‍ ഇറങ്ങി അവിടെ പ്രവാചകന്റെ പള്ളിയും ഖബറിടവും മറ്റ് ചരിത്രസ്ഥലങ്ങളും...

Read More >>
സ്‌കൂട്ടറിൽ ഗള്‍ഫ് സന്ദര്‍ശിക്കുന്ന മലയാളി യുവാക്കള്‍ക്ക് സ്വീകരണം

Jun 30, 2022 03:00 PM

സ്‌കൂട്ടറിൽ ഗള്‍ഫ് സന്ദര്‍ശിക്കുന്ന മലയാളി യുവാക്കള്‍ക്ക് സ്വീകരണം

ഇരുപത്തി രണ്ട് വർഷം പഴക്കമുള്ള ബജാജ് ചേതക്ക് സ്‌കൂട്ടറിൽ മിഡിൽ ഈസ്റ്റിൽ സന്ദർശനം നടത്തുന്ന കാസർകോട് സ്വദേശികളായ ബിലാൽ, അഫ്സൽ എന്നിവർക്ക് ഒമാനിലെ...

Read More >>
ഫുഡ് ഡെലിവറി ഇനി കാറിലാക്കാൻ നിർദേശം

Jun 26, 2022 02:06 PM

ഫുഡ് ഡെലിവറി ഇനി കാറിലാക്കാൻ നിർദേശം

ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകൾ ഉപകാരപ്രദമാണെങ്കിലും ആരോഗ്യം, വ്യക്തിഗത ശുചിത്വം, ഡെലിവറി ജീവനക്കാരുടെ സേഫ്റ്റി എന്നിവ കൂടി...

Read More >>
Top Stories