---
title: "താമസസ്ഥലത്ത് മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദ്ദേഹം നാട്ടിലെത്തിച്ചു"
english_title: "The dead body of an expatriate Malayali who died at his residence was brought home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/72221/the-dead-body-of-an-expatriate-malayali-who-died-at-his-residence-was-brought-home"
published_at: "2022-10-03T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633a4d11bc94e_Untitled-1.jpg"
keywords: []
---

# താമസസ്ഥലത്ത് മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദ്ദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** **റിയാദ് : **കഴിഞ്ഞ ദിവസം റോദയിലെ താമസ സ്ഥലത്ത് മരണമടഞ്ഞ ആലപ്പുഴ പുറക്കാട് സ്വദേശി വടക്കേ തട്ടത്തുപറമ്പില്‍ ബിജു വിശ്വനാഥന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

## Article Content

**റിയാദ് : **കഴിഞ്ഞ ദിവസം റോദയിലെ താമസ സ്ഥലത്ത് മരണമടഞ്ഞ ആലപ്പുഴ പുറക്കാട് സ്വദേശി വടക്കേ തട്ടത്തുപറമ്പില്‍ ബിജു വിശ്വനാഥന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

റൗദയിലെ ടോപ്പ് ഓഫ് വേള്‍ഡ് എന്ന സ്വകാര്യ സ്ഥാപനത്തില്‍ ആറു മാസങ്ങള്‍ക്ക് മുന്‍പാണ് ഇലക്ട്രീഷ്യന്‍ ആയി ജോലിയില്‍ പ്രവേശിച്ചത്.

കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് മരണപ്പെട്ട നിലയില്‍ കാണപ്പെടുകയായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നല്‍കി.

ഇന്ത്യന്‍ എംബസ്സിയുടെയും സ്‌പോണ്‍സറുടെയും സഹകരണത്തോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/72221/the-dead-body-of-an-expatriate-malayali-who-died-at-his-residence-was-brought-home)