ചികിത്സയ്ക്ക് നാട്ടിൽ പോയ പ്രവാസി മലയാളി അന്തരിച്ചു

ചികിത്സയ്ക്ക് നാട്ടിൽ പോയ പ്രവാസി മലയാളി അന്തരിച്ചു
Jan 11, 2023 06:56 AM | By Susmitha Surendran

മസ്കത്ത്: ഒമാനില്‍ നിന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ പ്രവാസി മലയാളി മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി പുല്ലാടിലെ ഇല്ലത്തുപറമ്പിൽ ചന്ദ്രശേഖരൻ നായരുടെ മകൻ അനിൽ കുമാർ (54) ആണ് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കവെ മരിച്ചത്.

ഒമാനിലെ റൂവിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനിൽ കുമാർ തുടർ ചികിത്സക്കായി ജനുവരി രണ്ടിനാണ് നാട്ടിലേക്ക്​ പോയത്.

ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിങ്ങിന്റെ മെംബറായിരുന്ന അനിൽ കുമാർ 20 വർഷത്തോളമായി കുടുംബവുമൊത്ത് ഇന്ത്യൻ സ്കൂൾ ദാർസൈത്തിന് സമീപത്തായിരുന്നു താമസം.

മസ്കത്ത് അൽ ക്വയറിൽ സ്വകാര്യ സ്ഥാപനത്തിൽ ആണ് ജോലി ചെയ്തിരുന്നത്. മാതാവ്​- രാധാമണിയമ്മ. ഭാര്യ - ബിനു അനിൽ. മക്കൾ - അഭിജിത്, ആദ്യത് (ഇരുവരും ദാർസൈത്ത് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികള്‍).

Expatriate Malayali who went to country for treatment died

Next TV

Related Stories
ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

May 13, 2025 06:19 AM

ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

വിതുര ബൊണാകാട് സ്വദേശിനി ദുബായിൽ...

Read More >>
റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ

May 12, 2025 07:49 PM

റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ

റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ്...

Read More >>
Top Stories










News Roundup