പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി
Jan 26, 2023 03:41 PM | By Vyshnavy Rajan

റിയാദ് : മലയാളി യുവാവ് റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വടകര കല്ലാമല സ്വദേശി റിഗീഷ് കണവയിൽ (38) ആണ് മരിച്ചത്. റിയാദിൽ അറബ്‌കോ ലോജിസ്റ്റിക്കിൽ 14 വർഷമായി അസിസ്റ്റന്റ് അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു.

ബുധനാഴ്ച്ച പുലർച്ചെ അഞ്ചിനായിരുന്നു മരണം. റിയാദ് ഖലീജിൽ കുടുബത്തോടൊപ്പം കഴിയുകയായിരുന്നു. റിയാദിൽ അൽഖലീജ്‌ മെഡിക്കൽ ക്ലിനിക്കിൽ നഴ്‌സായിരുന്ന പ്രഭാവതിയാണ് ഭാര്യ.

അച്ഛൻ - രാജൻ കണവയിൽ, അമ്മ - ഗീത. മക്കൾ - റിത്വിൻ, ആര്യൻ, ധീരവ്. റിയാദിലെ വ്യവസായി രാമചന്ദ്രന്റെ (അറബ്‌കോ ലോജിസ്റ്റിക്സ്) സഹോദരിയുടെ മകനാണ്. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Expatriate Malayali youth died due to heart attack

Next TV

Related Stories
ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു

May 13, 2025 10:45 AM

ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു

ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ...

Read More >>
ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

May 13, 2025 06:19 AM

ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

വിതുര ബൊണാകാട് സ്വദേശിനി ദുബായിൽ...

Read More >>
Top Stories