രണ്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി ഇനി ഇല്ല ; ഓവര്‍ടൈം ജോലി ചെയ്യുന്നതിനുള്ള നിബന്ധനകള്‍ വ്യക്തമാക്കി യുഎഇ

രണ്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി ഇനി ഇല്ല ; ഓവര്‍ടൈം ജോലി ചെയ്യുന്നതിനുള്ള നിബന്ധനകള്‍ വ്യക്തമാക്കി യുഎഇ
Jan 29, 2023 02:42 PM | By Nourin Minara KM

യുഎഇ: യുഎഇയില്‍ ഓവര്‍ടൈം ജോലി ചെയ്യുന്നതിനുള്ള നിബന്ധനകള്‍ വ്യക്തമാക്കി യുഎഇ മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം. ഒരു ദിവസം ഓവര്‍ടൈം ജോലി ചെയ്യുന്നതിനുള്ള പരമാവധി സമയം രണ്ട് മണിക്കൂറാക്കി.

തൊഴിലുടമകള്‍ക്ക് ജീവനക്കാരോട് ഓവര്‍ ടൈം ജോലി ചെയ്യാന്‍ അവകാശപ്പെടാമെങ്കിലും മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള നിബന്ധനകള്‍ പാലിച്ചിരിക്കണം.

കമ്പനിക്ക് നഷ്ടമുണ്ടാകുന്ന സാഹചര്യത്തില്‍ ഓവര്‍ടൈം ജോലി ചെയ്യാന്‍ തൊഴിലുടമയ്ക്ക് ആവശ്യപ്പെടാം. എന്നാല്‍ ആകെ ഓവര്‍ടൈം ജോലിയുടെ സമയം മൂന്നാഴ്ചയില്‍ 144 മണിക്കൂറില്‍ കൂടുതലാകാന്‍ പാടുള്ളതല്ല.

രാജ്യത്ത് തൊഴില്‍ നഷ്ടമായാലും മൂന്ന് മാസത്തെ ശമ്പളം നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതി ഈ വര്‍ഷം ആദ്യം പ്രാബല്യത്തില്‍ വന്നിരുന്നു.

സ്വകാര്യമേഖലയില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നവര്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും.

UAE has clarified the conditions for working overtime

Next TV

Related Stories
ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു

May 13, 2025 10:45 AM

ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു

ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ...

Read More >>
ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

May 13, 2025 06:19 AM

ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

വിതുര ബൊണാകാട് സ്വദേശിനി ദുബായിൽ...

Read More >>
Top Stories










News Roundup