'നിശബ്ദ കൊലയാളി'യെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുബായി പൊലീസ്

'നിശബ്ദ കൊലയാളി'യെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുബായി പൊലീസ്
Jan 31, 2023 12:53 PM | By Nourin Minara KM

ദുബായ്‌: നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന വാതകമായ കാര്‍ബണ്‍ മോണോക്‌സൈഡിനെ കുറിച്ച് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി ദുബായി പൊലീസ്. നിറമില്ലാത്തതും മണമില്ലാത്തതുമായ കാര്‍ബണ്‍ മോണോക്‌സൈഡ് അബദ്ധവശാല്‍ പോലും ശ്വസിക്കരുതെന്നും ശ്വസിച്ചാല്‍ മരണകാരണമാകുമെന്നും ദുബായി പൊലീസ് പുറത്തിറക്കിയ വിഡിയോയില്‍ മുന്നറിയിപ്പ് നല്‍കി.

കാറുകള്‍, ട്രക്കുകള്‍, ചെറിയ എഞ്ചിനുകള്‍, സ്റ്റൗ, വിളക്കുകള്‍, ഗ്രില്ല്, ഫയര്‍പ്ലേസ്, ഗ്യാസ് റേഞ്ച്, ചൂള തുടങ്ങിയവയില്‍ നിന്ന് പുറത്തേക്ക് വരുന്ന പുകയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് അടങ്ങിയിട്ടുണ്ടാകും. ഇത് വീടിനുള്ളിലോ വാഹനങ്ങള്‍ക്കകത്തോ കെട്ടിനില്‍ക്കുകയും തിരിച്ചറിയാന്‍ കഴിയാത്ത ഇവ ശ്വസിക്കുന്നതിലൂടെ മരണം സംഭവിക്കുകയും ചെയ്യുന്നു. മുറിക്കുള്ളിലോ വാഹനങ്ങള്‍ പോലുള്ള അടച്ച സ്ഥലങ്ങളിലോ ഇരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

തലവേദന, തലകറക്കം, ബലഹീനത, വയറുവേദന, ഛര്‍ദ്ദി, നെഞ്ചുവേദന, എന്നിവയാണ് കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാല്‍ സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങള്‍. അടച്ചിച്ച മുറിക്കുള്ളിലോ മറ്റോ പ്രവേശിക്കുമ്പോള്‍ ആദ്യം തന്നെ വാതിലുകളും ജനലുകളും തുറന്ന് ശുദ്ധമായ വായു സഞ്ചാരം ഉറപ്പുവരുത്തണം. സുരക്ഷയ്ക്കായി വീടുകളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് തിരിച്ചറിയുന്ന അലാറം സ്ഥാപിക്കാനും ദുബായി പൊലീസ് നിര്‍ദ്ദേശിച്ചു.

അടച്ചിട്ട സ്ഥലങ്ങളില്‍ ഒരിക്കലും എസെന്‍സും കല്‍ക്കരി ബര്‍ണറുകളും ഉപയോഗിക്കരുത്. ഗാരേജിലുള്‍പ്പെടെ അടച്ചിട്ട വാഹനത്തില്‍ ഏറെ നേരെ ഇരിക്കാനും പാടില്ല. ഹീറ്ററുകളിലും ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളിലും താപപ്രവര്‍ത്തനങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ മൂലം ഉത്പാദിപ്പിക്കപ്പെടുന്ന വാതകമാണ് കാര്‍ബണ്‍ മോണോക്‌സൈഡ്. ഇത് ശരീരത്തിലെത്തുമ്പോള്‍ രക്തത്തില്‍ കലരുകയും രക്തത്തിലെ അരുണ രക്താണുക്കള്‍ ഇവയെ ആഗിരണം ചെയ്യുകയും മരണത്തിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്.

Dubai Police warns to beware of 'silent killer'

Next TV

Related Stories
#rain |സൗദിയിൽ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍

Apr 26, 2024 11:15 AM

#rain |സൗദിയിൽ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍

ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസാണ് ജാഗ്രതാനിർദേശം നൽകിയത്. സുരക്ഷിത സ്ഥലങ്ങളിലേക്ക്...

Read More >>
#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

Apr 25, 2024 08:06 PM

#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം...

Read More >>
#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

Apr 25, 2024 01:13 PM

#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

സ്ത്രീ​ക​ളു​ടെ വി​ശ്വാ​സം ചൂ​ഷ​ണം ചെ​യ്തു, രോ​ഗ​ശാ​ന്തി​യും ഭാ​ഗ്യ​വും വാ​ഗ്ദാ​നം ചെ​യ്ത്​ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന...

Read More >>
#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

Apr 25, 2024 07:24 AM

#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

നിയമ നടപടികൾ പൂർത്തിയാക്കാൻ നവോദയ മദീന രക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയും മദീന ഏരിയ യുവജന വേദി കൺവീനർ സനു ആലുവയും...

Read More >>
#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

Apr 24, 2024 05:30 PM

#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

മക്കയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും റിയാദ്, വാദി അല്‍ ദവാസിര്‍, അല്‍ സുലൈയില്‍ എന്നിവിടങ്ങളില്‍ മിതമായ മഴയും...

Read More >>
#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

Apr 24, 2024 03:37 PM

#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

സ്കൂളിലെ ക്ലിനിക്കിൽ നിന്ന് ലഭിച്ച സൂചി വച്ച് കുട്ടിയെ കുത്തിയെന്നാണ് രക്ഷിതാവിൻറെ പരാതി....

Read More >>
Top Stories