താ​പ​നി​ല കു​റ​യു​ന്നു; ത​ണു​പ്പ്​ വ​ർ​ധി​ക്കും,രാജ്യത്തെ ഭൂരിഭാഗം ഗവർണറേറ്റുകളിലും രേഖപ്പെടുത്തിയത് 16 ഡിഗ്രി സെൽഷ്യസിന് താഴെ താപനില

താ​പ​നി​ല കു​റ​യു​ന്നു; ത​ണു​പ്പ്​ വ​ർ​ധി​ക്കും,രാജ്യത്തെ ഭൂരിഭാഗം ഗവർണറേറ്റുകളിലും രേഖപ്പെടുത്തിയത് 16 ഡിഗ്രി സെൽഷ്യസിന് താഴെ താപനില
Jan 31, 2023 02:41 PM | By Nourin Minara KM

മസ്കത്ത്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും താപനിലയിൽ ഗണ്യമായ കുറവ് വരും ദിവസങ്ങളിലുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. തിങ്കളാഴ്ച രാജ്യത്തെ ഭൂരിഭാഗം ഗവർണറേറ്റുകളിലും 16 ഡിഗ്രി സെൽഷ്യസിന് താഴെയാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതോടെ തണുപ്പും ശക്തമായി. തണുപ്പിനെ പ്രതിരോധിക്കാൻ സ്വദേശികളും വിദേശികളുമടക്കം കമ്പിളി വസ്ത്രം ധരിച്ചാണ് പുറത്തിറങ്ങുന്നത്. തണുപ്പ് വർധിക്കുന്നത് ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ജബൽ ശംസിലാണ്. മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയ താപനില. പിന്നീട് ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത് ജബൽ അഖ്ദറിലാണ് ഒരു ഡിഗ്രി സെൽഷ്യസ്. ജബൽ സംഹാൻ ആറ് ഡിഗ്രി സെൽഷ്യസ്, ജബൽ അൽ ഖമർ ഏഴ് ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് തൊട്ടുപിന്നാലെയുള്ള സ്ഥലങ്ങളിലെ താപനില.

മുസന്ദം ഗവർണറേറ്റിലെ മദ്ഹ വിലായത്തിൽ 15 ഡിഗ്രി സെൽഷ്യസും വടക്കൻ ബാത്തിന ഗവർണറേറ്റി ലെ സുഹാർ സുവൈഖ് വിലായത്തുകളിൽ യഥാക്രമം 14, 13 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്. മത്ത ഗവർണറേറ്റിലെ സീബ്, അമിറാത്ത് വിലായത്തുകളിൽ യഥാക്രമം 17, 16ഉം ദോഫാർ ഗവർണ റേറ്റിലെ അൽ ഫലാനിയത്ത് ദ്വീപുകൾ സലാല, തുത്ത് എന്നിവിടങ്ങളിൽ 19, 18, 11 ഡിഗ്രി സെൽ ഷ്യസ് താപനിലയുമാണ് അനുഭവപ്പെട്ടത്. വടക്കൻ ശർഖിയ ഗവർണറേറ്റിലെ മുദൈബി-12 ഇബ്ര 11 തെ ക്കാൻ ശർഖിയയിലെ സ്കൂൾ 14 തെക്കൻ ബാത്തിനയിലെ റുസ്താഖ് 12 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തിയിരിക്കുന്നത്.

Temperature drops in Oman; The cold will increase

Next TV

Related Stories
#rain |സൗദിയിൽ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍

Apr 26, 2024 11:15 AM

#rain |സൗദിയിൽ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍

ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസാണ് ജാഗ്രതാനിർദേശം നൽകിയത്. സുരക്ഷിത സ്ഥലങ്ങളിലേക്ക്...

Read More >>
#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

Apr 25, 2024 08:06 PM

#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം...

Read More >>
#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

Apr 25, 2024 01:13 PM

#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

സ്ത്രീ​ക​ളു​ടെ വി​ശ്വാ​സം ചൂ​ഷ​ണം ചെ​യ്തു, രോ​ഗ​ശാ​ന്തി​യും ഭാ​ഗ്യ​വും വാ​ഗ്ദാ​നം ചെ​യ്ത്​ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന...

Read More >>
#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

Apr 25, 2024 07:24 AM

#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

നിയമ നടപടികൾ പൂർത്തിയാക്കാൻ നവോദയ മദീന രക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയും മദീന ഏരിയ യുവജന വേദി കൺവീനർ സനു ആലുവയും...

Read More >>
#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

Apr 24, 2024 05:30 PM

#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

മക്കയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും റിയാദ്, വാദി അല്‍ ദവാസിര്‍, അല്‍ സുലൈയില്‍ എന്നിവിടങ്ങളില്‍ മിതമായ മഴയും...

Read More >>
#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

Apr 24, 2024 03:37 PM

#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

സ്കൂളിലെ ക്ലിനിക്കിൽ നിന്ന് ലഭിച്ച സൂചി വച്ച് കുട്ടിയെ കുത്തിയെന്നാണ് രക്ഷിതാവിൻറെ പരാതി....

Read More >>
Top Stories