സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന എൻജിനീയർമാരിലും സാങ്കേതിക വിദഗ്ധരിലും അഞ്ചിലൊന്ന് ഇന്ത്യക്കാർ

സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന എൻജിനീയർമാരിലും സാങ്കേതിക വിദഗ്ധരിലും അഞ്ചിലൊന്ന് ഇന്ത്യക്കാർ
Feb 6, 2023 12:03 PM | By Kavya N

സൗദി അറേബ്യ: സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന എൻജിനീയർമാരിലും സാങ്കേതിക വിദഗ്ധരിലും അഞ്ചിലൊന്ന് ഇന്ത്യക്കാർ. സൗദി എൻജിനീയേഴ്സ് കൗൺസിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിലാണ് ഇന്ത്യൻ എൻജിനീയർമാരുടെ എണ്ണം മൂന്നാം സ്ഥാനത്തുള്ളത് (21.17 ശതമാനം).

രാജ്യത്തെ ആകെ എൻജിനീയർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും എണ്ണം 4,29,055 ആണ്. ഇതിൽ ഏറ്റവും കൂടുതൽ സ്വദേശികളാണ്. 36.42 ശതമാനമാണ് സൗദി പൗരന്മാരായ എൻജിനീയർമാരുള്ളത്. തൊട്ടടുത്ത് 21.63 ശതമാനവുമായി ഈജിപ്താണ്. നേരിയ വ്യത്യാസം മാത്രമാണ് ഇന്ത്യയും ഈജിപ്തും തമ്മിലുള്ളത്.

21.17 ശതമാനമാണ് ഇന്ത്യക്കാർ. പാകിസ്താനി എൻജിനീയർമാർ 13.33 ശതമാനവും ഫിലിപ്പീൻസുകാർ 7.46 ശതമാനവുമാണ്. എൻജിനീയറിങ് മേഖലയുടെ വികസനത്തിനും രാജ്യത്തെ തൊഴിൽ പുരോഗതിക്കും സഹായിക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിശ്ചയിച്ച വ്യവസ്ഥകൾ എൻജിനീയറിങ് സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനുള്ള പരിശോധനകൾ തുടരുകയാണെന്നും സൗദി എൻജിനീയേഴ്സ് കൗൺസിൽ വ്യക്തമാക്കി.

One-fifth of the engineers and technicians working in Saudi Arabia are Indians

Next TV

Related Stories
ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

May 13, 2025 06:19 AM

ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

വിതുര ബൊണാകാട് സ്വദേശിനി ദുബായിൽ...

Read More >>
റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ

May 12, 2025 07:49 PM

റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ

റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ്...

Read More >>
Top Stories










News Roundup