റീഎൻട്രി അപേക്ഷ സമർപ്പിക്കേണ്ടത് വീസ കാലാവധി തീരുന്നതിന് 2 മാസം മുൻപ്; അപേക്ഷിക്കേണ്ടത് വിദേശത്തു നിന്ന്

റീഎൻട്രി അപേക്ഷ സമർപ്പിക്കേണ്ടത് വീസ കാലാവധി തീരുന്നതിന് 2 മാസം മുൻപ്; അപേക്ഷിക്കേണ്ടത് വിദേശത്തു നിന്ന്
Feb 7, 2023 10:38 PM | By Nourin Minara KM

അബുദാബി: യുഎഇക്ക് പുറത്ത് 6 മാസത്തിൽ കൂടുതൽ തങ്ങിയവർ വിസ കാലാവധി തീരുന്നതിന് 2 മാസം മുൻപെങ്കിലും തിരിച്ചുവരാനുള്ള (റീ എൻട്രി) അപേക്ഷ സമർപ്പിക്കണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.

അപേക്ഷിച്ച തീയതി മുതൽ വീസയ്ക്ക് 60 ദിവസമെങ്കിലും സാധ്യത ഉണ്ടായിരിക്കണം. വിദേശത്തു നിന്നാണ് അപേക്ഷിക്കേണ്ടത്. റീ എൻട്രി അനുമതി ലഭിച്ചാൽ 30 ദിവസത്തിനകം രാജ്യത്ത് പ്രവേശിക്കണമെന്നും ഐസിപി വിശദീകരിച്ചു. 180 ദിവസത്തിൽ (6 മാസം) കൂടുതൽ വിദേശത്തു കഴിഞ്ഞതിനുള്ള കാരണം ബോധിപ്പിക്കണം.

6 മാസത്തിൽ കൂടുതൽ വിദേശത്തു തങ്ങുന്ന ഓരോ മാസത്തിനും 100 ദിർഹം വീതം പിഴ ഈടാക്കും. വിവിധ കാരണങ്ങളാൽ 6 മാസത്തിൽ കൂടുതൽ യുഎഇയ്ക്കു പുറത്തു കഴിയേണ്ടിവന്നവർക്ക് തിരിച്ചെത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. യുഎഇ ഐസിപി സ്മാർട് ആപ്ലിക്കേഷൻ മുഖേന നേരിട്ടോ അംഗീകൃത ടൈപ്പിങ് സെന്ററുകൾ വഴിയോ അപേക്ഷിക്കാം.

150 ദിർഹമാണ് ഫീസ്. അംഗീകരിച്ചാൽ അതേ വീസയിൽ യുഎഇയിൽ തിരിച്ചെത്താം. സ്വദേശിയുടെ വിദേശിയായ ഭാര്യ, സർക്കാർ ഉദ്യോഗസ്ഥൻ, ഭാര്യ, വിദേശ ചികിത്സയ്ക്കു പോയവർ (മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കണം). വിദ്യാർഥികൾക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും ഒപ്പം പോയ യുഎഇ വിസയുള്ള വീട്ടുജോലിക്കാർ എന്നിവർക്ക് ഇളവുണ്ട്. ഗോൾഡൻ വിസക്കാർക്കും മാസത്തിൽ കൂടുതൽ വിദേശത്തു തങ്ങാം.

The re-entry application should be submitted 2 months before the expiry of the visa

Next TV

Related Stories
ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തം; ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ ആറായി

Mar 26, 2023 09:46 AM

ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തം; ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ ആറായി

ശനിയാഴ്ച രാത്രി വൈകി ​മലപ്പുറം പൊന്നാനി സ്വദേശി അബു ടി മമ്മാദുട്ടിയുടെ (45) മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മലയാളികളുടെ മരണ സംഖ്യ...

Read More >>
നാട്ടില്‍ നിന്ന് എത്തിയ ദിവസം തന്നെ തൂങ്ങി മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Mar 26, 2023 07:10 AM

നാട്ടില്‍ നിന്ന് എത്തിയ ദിവസം തന്നെ തൂങ്ങി മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

നാട്ടില്‍ നിന്ന് എത്തിയ ദിവസം തന്നെ തൂങ്ങി മരിച്ച പ്രവാസിയുടെ മൃതദേഹം...

Read More >>
ല​ബ​നാ​നി​ലെ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് ഇ​ഫ്താ​ർ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു

Mar 25, 2023 10:25 PM

ല​ബ​നാ​നി​ലെ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് ഇ​ഫ്താ​ർ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു

മാ​സം മു​ഴു​വ​ൻ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നൊ​പ്പം മേ​ഖ​ല​യി​ലെ ക്യാ​മ്പു​ക​ളി​ൽ ഭ​ക്ഷ​ണ കി​റ്റു​ക​ളും വി​ത​ര​ണം...

Read More >>
നിയമലംഘനം; സൗദിയിൽ മലയാളികൾ ഉൾപ്പെടെ 24 ഇന്ത്യാക്കാരെ നാടുകടത്തി

Mar 25, 2023 09:41 PM

നിയമലംഘനം; സൗദിയിൽ മലയാളികൾ ഉൾപ്പെടെ 24 ഇന്ത്യാക്കാരെ നാടുകടത്തി

നിയമ ലംഘകരായി സൗദിയിൽ താമസിച്ചു ജോലി ചെയ്തിരുന്നവരും, ഹുറൂബാക്കപ്പെട്ടവരുമായ ആളുകളെയാണ് നാട്ടിലേക്ക്...

Read More >>
Top Stories