---
title: "ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു"
english_title: "The expatriate Malayali who was undergoing treatment died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95475/the-expatriate-malayali-who-was-undergoing-treatment-died"
published_at: "2023-02-07T23:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e297111a01e_death_gulf.jpg"
keywords: []
---

# ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **റിയാദ്: **അസുഖ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി നിര്യാതനായി. തിരുവനന്തപുരം നെയ്യാറ്റിൻകര മര്യാപുരം മുരുകവിലാസത്തിൽ മുരുകൻ ഞായറാഴ്ച വൈകീട്ട് ശുമൈസി ആശുപത്രിയിലാണ് മരിച്ചത്. 37 വർഷമായി റിയാദിലുള്ള അദ്ദേഹം സുൽത്താൻ ട്രേഡിങ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.

## Article Content

**റിയാദ്: **അസുഖ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി നിര്യാതനായി. തിരുവനന്തപുരം നെയ്യാറ്റിൻകര മര്യാപുരം മുരുകവിലാസത്തിൽ മുരുകൻ ഞായറാഴ്ച വൈകീട്ട് ശുമൈസി ആശുപത്രിയിലാണ് മരിച്ചത്. 37 വർഷമായി റിയാദിലുള്ള അദ്ദേഹം സുൽത്താൻ ട്രേഡിങ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.

ഭാര്യ - ബീന മുരുകൻ, മക്കൾ - എം.ബി. ഗോകുൽ, എം.ബി. ഗായത്രി. പരേതരായ പ്രഭാകരൻ, ശാരദ എന്നിവരാണ് മാതാപിതാക്കൾ. രമേശ്‌, രാജേഷ്, രജിത്രൻ എന്നീ സഹോദരങ്ങൾ റിയാദിലുണ്ട്. മറ്റ് സഹോദരങ്ങൾ - രാമാകുമാരി, രാധാകൃഷ്ണൻ, രതീഷ്.

ബുധനാഴ്ച രാവിലെ ഒമ്പതോടെ തിരുവനന്തപുരത്ത് എത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിക്കും. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാൻ സഹോദരന്മാരോടൊപ്പം സാമൂഹിക പ്രവർത്തകൻ ഷാജഹാൻ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95475/the-expatriate-malayali-who-was-undergoing-treatment-died)