---
title: "ആരോഗ്യമേഖലയിലെ പുത്തൻ ആശയങ്ങൾകൊണ്ട് ശ്രദ്ധേയമായി 'അറബ് ഹെൽത്ത്'"
english_title: "'Arab Health' stands out for its innovative ideas in the field of health."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95488/arab-health-stands-out-for-its-innovative-ideas-in-the-field-of-health"
published_at: "2023-02-08T06:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e2f68e79453_ab.jpg"
keywords: []
---

# ആരോഗ്യമേഖലയിലെ പുത്തൻ ആശയങ്ങൾകൊണ്ട് ശ്രദ്ധേയമായി 'അറബ് ഹെൽത്ത്'

> **Lead Summary:** **ദുബൈ:** ആരോഗ്യമേഖലയിലെ പുത്തൻ ആശയങ്ങൾകൊണ്ട് ശ്രദ്ധേയമായിരുന്നു മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ആരോഗ്യമേളയായ അറബ് ഹെൽത്തിന്റെ പുതിയ പതിപ്പ്. ആരോഗ്യ മേഖലയിലെ നൂതന സാങ്കേതിക വിദ്യകളും രോഗപ്രതിരോധ സംവിധാനങ്ങളും ഇക്കുറിയും അവതരിപ്പിച്ചിട്ടുണ്ട്.

## Article Content

**ദുബൈ:** ആരോഗ്യമേഖലയിലെ പുത്തൻ ആശയങ്ങൾകൊണ്ട് ശ്രദ്ധേയമായിരുന്നു മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ആരോഗ്യമേളയായ അറബ് ഹെൽത്തിന്റെ പുതിയ പതിപ്പ്. ആരോഗ്യ മേഖലയിലെ നൂതന സാങ്കേതിക വിദ്യകളും രോഗപ്രതിരോധ സംവിധാനങ്ങളും ഇക്കുറിയും അവതരിപ്പിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിക്ക് ശേഷം ആരോഗ്യ മേഖലയുടെ പ്രാധാന്യത്തെ ലോകരാജ്യങ്ങൾ എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ തെളിവു കൂടിയായിരുന്നു അറബ് ഹെൽത്ത്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഒട്ടേറെ കരാറുകളും അറബ് ഹെല്‍ത്തില്‍ ഒപ്പുവച്ചു. യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് അറബ് ഹെൽത് കോൺഫറൻസ് ഉത്ഘാടനം ചെയ്തത്. എഴുപത് രാജ്യങ്ങളിൽ നിന്നായി മൂവായിരത്തിലധികം കമ്പനികളാണ് ഇത്തവണ മേളയിൽ പങ്കാളികളായത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95488/arab-health-stands-out-for-its-innovative-ideas-in-the-field-of-health)