ഷാർജ : ലാമിയ ലത്തീഫ് എഴുതിയ ‘ഇൻ സേർച്ച് ഓഫ് വേർഡ്‌സ്’ എന്ന അൻപത്തി ഒന്ന് ഇംഗ്ലീഷ് കവിതകളുടെ സമാഹാരം ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ഡോ. എം.കെ.മുനീർ എംഎൽഎ പ്രകാശനം ചെയ്തു. സാഹിത്യകാരനും ദുബൈ മുനിസിപ്പാലിറ്റി സീനിയർ മീഡിയ ഓഫീസറുമായ ഇസ്മായിൽ മേലടി ആദ്യ കോപ്പി ഏറ്റുവാങ്ങി.
കോഴിക്കോട് നാദാപുരം ഇരിങ്ങണ്ണൂർ സ്വദേശിയും പ്രവാസിയുമായ ലത്തീഫ് എടക്കുടി(ഷാർജ)യുടെ മകളായ ലാമിയ പി.ജി.വിദ്യാർത്ഥിനിയാണ്. നൂറ്റിയൊന്ന് കവിതകളുടെ രചനയിലാണ് ഇപ്പോൾ. മുസ്ലിം ലീഗ് സംസ്ഥാന സെക്രെട്ടറി ഷാഫി ചാലിയം പരിപാടി ഉത്‌ഘാടനം ചെയ്തു.
ചടങ്ങിൽ കോഴിക്കോട് ജില്ലാ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് എ. പി മൊയ്‌ദീൻ കോയ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രെട്ടറി കെ.പി.മുഹമ്മദ് സ്വാഗതo പറഞ്ഞു.
ഷാർജ പുസ്തക മേളയിലെ ദുബൈ കെ.എം.സി.സി സ്റ്റാൾ കോഴിക്കോട് ജില്ലാ പ്രവർത്തകർ സന്ദർശിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി ദുബൈ കെ.എം സി.സി സ്റ്റേറ്റ് ജനറൽ സെക്രെട്ടറി മുസ്തഫ തിരൂർ, ഫാത്തിമ തഹ്‌ലിയ, ഫൈസൽ എളേറ്റിൽ, ദുബൈ കെ.എം സി.സി സ്റ്റാളിന്റെ സംഘാടക സമിതി ഭാരവാഹികളും സംസ്ഥാന ഭാരവാഹികളുമായ ചെയർമാൻ റഈസ് തലശ്ശേരി, ജനറൽ കൺവീനർ അഷ്‌റഫ് കൊടുങ്ങല്ലൂർ, കോ ഓർഡിനേറ്റർ മുസ്തഫ വേങ്ങര, കെ.പി.എ സലാം, ബക്കർ ഹാജി സാബീൽ, എൻ.എ. എം ജാഫർ (മിഡിൽ ഈസ്റ്റ് ചന്ദ്രിക) സൈനുദ്ദീൻ വെള്ളിയോടൻ, എം.കെ മുനീറിന്റെ പുത്രൻ മുഫ്ലിഹ്, ഷാർജ കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രെട്ടറി മുജീബ് റഹ്മാൻ, ഭാരവാഹികളായ കബീർ ചാന്നാങ്കര, കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ, ബഷീർ ഇരിക്കൂർ, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് സി..കെ.കുഞ്ഞബ്ദുള്ള ഹാജി, അഹ്മദ് എടക്കുടി, അസീസ് മേലടി, ഹംസ പയ്യോളി, വലിയാണ്ടി അബ്ദുല്ല, അബൂബക്കർ മാസ്റ്റർ, വി.വി സൈനുദീൻ , കെ.വി നൗഷാദ്, ഇർഷാദ് മെമ്പൊയിൽ, നൗഫൽ കടിയങ്ങാട്, ശരീഫ് വാണിമേൽ, സൈദ് മുഹമ്മദ് കുന്നമംഗലം, മഹ്മൂദ് നാമത്ത്, അസീസ് സാബിൽ, സാദിഖ് എരമംഗലം തുടങ്ങിയവർ ആശംസകൾ നേർന്നു. മൂസ കൊയമ്പറം നന്ദി പറഞ്ഞു.
Sharjah Book Fair; Lamia Latif's 'In Search of Word' has been released