കുവൈറ്റ് : കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ മുബാറക് അൽ-കബീർ ഗവർണറേറ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അൽ-അദാനിലെ മദ്യ ഫാക്ടറിയിൽ റെയ്ഡ് നടത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടന്ന റെയ്ഡിൽ മദ്യം നിർമ്മിക്കാൻ ഉപയോഗിക്കുന്ന 355 ബാരൽ അസംസ്കൃത വസ്തുക്കൾ പിടികൂടി.
അൽ-അദാനിലെ ഒരു വീട് കേന്ദ്രീകരിച്ച് മദ്യനിർമ്മാണം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അപ്രതീക്ഷിത റെയ്ഡ്. ഫെബ്രുവരി 6നും കുവൈറ്റിലെ ഒരു മദ്യ ഫാക്ടറിയിൽ റെയ്ഡ് നടത്തിയിരുന്നു.
അന്ന് നടന്ന പരിശോധനയിൽ മൂന്ന് പേരാണ് പിടിയിലായത്. വഫ പ്രദേശത്താണ് പരിശോധന നടത്തിയത്. 146 ഫെർമെന്റേഷൻ ബാരലുകൾ, 2 ഡിസ്റ്റിലേഷൻ ടാങ്കുകൾ, വിൽപ്പനയ്ക്ക് തയ്യാറായ 270 കുപ്പി മദ്യം എന്നിവയാണ് അന്ന്
A raid on a liquor factory in Al-Adan, Kuwait; 55 barrels of crude were seized