---
title: "പനി ബാധിച്ച്​ മലയാളി യുവാവ് ദുബായില്‍ മരിച്ചു"
english_title: "#young #Malayali #man #died #Dubai #due #fever"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/281134/young-malayali-man-died-dubai-due-fever"
published_at: "2025-04-04T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ef422db77b6_gcc.jpg"
keywords: []
---

# പനി ബാധിച്ച്​ മലയാളി യുവാവ് ദുബായില്‍ മരിച്ചു

> **Lead Summary:** ദുബായ്: പനിബാധിച്ച് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി അഹമ്മദ് റിഷാല്‍ ദുബായില്‍ മരിച്ചു. ചൗക്കി ബ്ലാര്‍ക്കോഡ് സ്വദേശിയും കറാമ അല്‍ അത്താര്‍ സെന്റര്‍ ജീവനക്കാരനുമാണ് അഹമ്മദ് റിഷാല്‍.

## Article Content

ദുബായ്: പനിബാധിച്ച് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി അഹമ്മദ് റിഷാല്‍ ദുബായില്‍ മരിച്ചു. ചൗക്കി ബ്ലാര്‍ക്കോഡ് സ്വദേശിയും കറാമ അല്‍ അത്താര്‍ സെന്റര്‍ ജീവനക്കാരനുമാണ് അഹമ്മദ് റിഷാല്‍.

അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചയോടെ മരണം സംഭവിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു. അവിവാഹിതനാണ് റിഷാൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/281134/young-malayali-man-died-dubai-due-fever)